പുരുഷനെക്കുറിച്ച് സ്ത്രീ അറിയേണ്ട 10 കാര്യങ്ങള്‍

01a.jpg

1/10

സ്‌നേഹം പ്രകടിപ്പിക്കാറില്ല, ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നു,സംസാരിക്കാറില്ല,സെക്‌സില്‍ താല്‍പര്യമില്ല തുടങ്ങിയ പരാതികള്‍ പങ്കാളിയെ കുറിച്ച് സ്ത്രീകള്‍ പറയാറുണ്ട്. പുരുഷന്റെ സ്വഭാവത്തെ അറിഞ്ഞ് പെരുമാറിയാല്‍ ഇത്തരം പരാതികള്‍ ഒഴിവാക്കാം.

02.jpg

2/10

തുറന്ന് സംസാരിക്കുക

 

മനസില്‍ തോന്നുന്നത് പുരുഷനുമായി പങ്കുവയ്ക്കുക. ഇങ്ങോട്ട് സംസാരിച്ചില്ലെന്ന് കരുതി അങ്ങോട്ട് മിണ്ടാതിരിക്കരുത്. ഒന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിക്കുക. തുറന്ന് സംസാരിക്കുന്നതിലൂടെ പുരുഷനില്‍ സ്ത്രീയെ കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്താന്‍ സഹായിക്കും. പുരുഷന്‍മാര്‍ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുക വാക്കുകളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിയിലൂടെയാകും.

03a.jpg

3/10

വിവാഹ ബന്ധത്തെ ഗൗരവത്തോടെ കാണുന്നു

പങ്കാളിയുമായുള്ള ബന്ധത്തിന് പുരുഷന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഭാര്യയുമായുള്ള ജീവിതം നല്ലതിനാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ പുരുഷന്‍ ആഗ്രഹിക്കുന്നത് വിവിധ കാര്യങ്ങള്‍ പങ്കുവച്ചും സ്വകാര്യ നിമിഷങ്ങളിലൂടെയുമാകും. പുരുഷനുമായി എല്ലാം പങ്കുവയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

04.jpg

4/10

പ്രചോദനം പിതാവില്‍ നിന്ന്

പങ്കാളിയോട് ഇടപെടുന്നത് പുരുഷന്‍ കൂടുതലായി മനസിലാക്കുന്നത് പിതാവില്‍ നിന്നാണ്. അമ്മയും അച്ഛനും തമ്മിലുള്ള സ്‌നേഹ ബന്ധം പങ്കാളിയുമായുള്ള പെരുമാറ്റത്തിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. പുരുഷന്റെ കഴിവുകള്‍ കണ്ടെത്തി കൂടുതല്‍ പ്രോല്‍സാഹനം നല്‍കുക. താല്‍പര്യമുള്ള വിഷയങ്ങള്‍ അത് കായിക വിനോദമോ, വായന അടക്കമുള്ള ഏതുമാകട്ടെ കൂടുതല്‍ പ്രചോദനം നല്‍കുക. സ്ത്രീയും പുരുഷനും സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ മനസിലാക്കണം.

05a.jpg

5/10

മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുക

ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മോശം അനുഭവങ്ങള്‍ പുരുഷനില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാകും. കൂടാതെ ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകും. ഇതൊഴിവാക്കാന്‍ ഭര്‍ത്താവുമായി സംസാരിക്കുക. കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ കഴിയും. സ്ത്രീയുടെ പ്രയാസങ്ങളും വിഷമങ്ങളും ഒറ്റനോട്ടത്തില്‍ മനസിലാക്കിയെടുക്കാന്‍ പുരുഷനു സാധിക്കില്ല. ശബ്ദത്തില്‍ നിന്നോ മുഖഭാവത്തില്‍ നിന്നോ പുരുഷന്‍ മനസിലാക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ നേരിടുന്ന പ്രയാസങ്ങള്‍ പുരുഷനോട് തുറന്ന് പറയുക.

06.jpg

6/10

സെക്‌സിനെ ഗൗരവത്തോടെ കാണുന്നു

പുരുഷന്‍ സെക്‌സിനെ കാണുന്നത് ഭാര്യയുമായുള്ള പവിത്ര ബന്ധമായിട്ടാണ്. സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം. എന്നാല്‍, പുരുഷന് സെക്‌സില്‍ മാത്രമാണ് ചിന്തിക്കുന്നതെന്ന തെറ്റായ ധാരണ ശക്തമാണ്. 60 വയസിന് താഴെയുള്ള പുരുഷന്‍മാരില്‍ കൂടുതല്‍ പേരും ദിവസത്തില്‍ ഒരു തവണയെങ്കിലും സെക്‌സിനെ കുറിച്ച് ചിന്തിച്ചിരിക്കും. സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം.

07.jpg

7/10

സെക്സില്‍ താല്‍പര്യമെടുക്കുക

സെക്‌സില്‍ എപ്പോഴും കൂടുതല്‍ താല്‍പര്യമെടുക്കുന്നത് തങ്ങളാണെന്ന് പുരുഷന്‍മാര്‍ കരുതുന്നു. എന്നാല്‍, പങ്കാളി മുന്‍കൈയെടുക്കുന്നത് പുരുഷന് കൂടുതല്‍ സന്തോഷം നല്‍കുന്നു. സ്ത്രീ താല്‍പര്യമെടുക്കുന്നത് മോശമായി കരുതേണ്ട ആവശ്യമില്ല. സ്‌നേഹ ബന്ധമുള്ളവര്‍ക്കിടയില്‍ നല്ല രീതിയില്‍ സെക്‌സ് ആസ്വദിക്കാന്‍ ഇത് സാധിക്കും.

08.jpg

8/10

സാഹചര്യങ്ങള്‍ അറിഞ്ഞ് പെരുമാറുക

പുരുഷന്റെ സാഹചര്യങ്ങള്‍ അറിഞ്ഞും മനസിലാക്കിയും പെരുമാറുക. പിരിമുറുക്കവും മാനസിക സംഘര്‍ഷവും നിറഞ്ഞ മനസാണെങ്കില്‍ പുരുഷന് ലൈംഗിക ബന്ധത്തിന് താല്‍പര്യമുണ്ടാകില്ല. ഇതിന്റെ അര്‍ഥം പങ്കാളിക്ക് നിങ്ങളില്‍ താല്‍പര്യമില്ലെന്നല്ല. ഈ സമയം സെക്‌സില്‍ താല്‍പര്യമില്ലെന്നാണ്. ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം പുരുഷന്‍ പലപ്പോഴും മാനസിക സംഘര്‍ഷത്തിലായിരിക്കും. ഈ സമയം കുറ്റപ്പെടുത്താതെ പ്രശ്‌നങ്ങള്‍ അറിയാനും അത് പരിഹരിക്കാനും ശ്രമിക്കുക.

09.jpg

9/10

പങ്കാളിയെ തൃപ്തിപ്പെടുത്തുന്നത് പുരുഷന്‍ ഇഷ്ടപ്പെടുന്നു

സ്ത്രീയുടെ സന്തോഷം പുരുഷന്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍, സ്ത്രീക്ക് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ പലപ്പോഴും കൃത്യമായ അറിവുണ്ടാകില്ല. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയണം. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങള്‍ സ്ത്രീ, പുരുഷനുമായി പങ്കുവയ്ക്കാറില്ല. നിങ്ങള്‍ പറഞ്ഞാല്‍ പുരുഷന്‍ അത്ശ്രദ്ധിക്കുകയും അതിന് അനുസരിച്ച് പെരുമാറുകയും ചെയ്യും. കാരണം നിങ്ങളെ തൃപ്തിപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നു.

10.jpg

10/10

പുരുഷന്‍ ശരീരത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നു

പുരുഷന്‍മാര്‍ സ്വന്തം കഴിവ്, ശരീരം, ഓജസ് തുടങ്ങിയവയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നവരാണ്. ഇതില്‍ നിന്നെല്ലാം പുരുഷനെ പുറത്തുകൊണ്ടുവരേണ്ടത് സ്ത്രീയാണ്. പങ്കാളിയില്‍ ആത്മവിശ്വാസം കൊണ്ടുവരാന്‍ സ്ത്രീ ശ്രമിക്കണം. സെക്‌സ് ആസ്വദിക്കാന്‍ ഇത് സഹായകരമാകും. സ്ത്രീയുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച പുരുഷന്‍ വിശ്വാസപൂര്‍വം കാര്യങ്ങള്‍ അവളെ ഏല്‍പ്പിക്കുന്നു. എന്നാല്‍, സ്‌നേഹം ലഭിക്കുന്നില്ലെന്ന് മനസിലായാല്‍ മറ്റു വഴികളിലേക്ക് പുരുഷന്‍മാര്‍ മാറും. ഇത് ജോലിയില്‍ ശ്രദ്ധിക്കാതിരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാകും. ചിലപ്പോള്‍ പുതിയ ബന്ധങ്ങള്‍ അന്വേഷിച്ച് പോവുകയും ചെയ്യും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented