ലൈംഗികതൃഷ്ണ കുറയ്ക്കുന്ന 10 ഭക്ഷണങ്ങള്‍

01.jpg

1/11

രുചിയുണ്ടെങ്കില്‍ എന്തും കഴിക്കാമെന്ന് കരുതേണ്ട. ഭക്ഷണം സൂക്ഷിച്ച് കഴിച്ചില്ലെങ്കില്‍ നിങ്ങളുടെ ലൈംഗികതാല്‍പര്യത്തെ അത് ബാധിക്കും. ജീവിത ശൈലി മാറുന്നതോടെ മലയാളിയുടെ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. 

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം. കോള, മദ്യപാനം, സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയാണ് വില്ലന്‍മാര്‍.  പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍, സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന്‌ ആവശ്യമായ ഭക്ഷണം നിത്യേന ഉള്‍പ്പെടുത്തണം. സമയം ലാഭിക്കാന്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ദോഷകരമായാണ് ശരീരത്തെ ബാധിക്കുന്നത്. ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം, ക്ഷീണം തുടങ്ങിയ കാരണങ്ങളാണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നത്. മികച്ച ഭക്ഷണക്രമം പാലിക്കുകയാണെങ്കില്‍ ജീവിതം സുഖപ്രദമാക്കാം

02.jpg

2/11

കോള

ദിവസേന കോള കുടിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ലൈംഗിക തൃഷ്ണ അധികംതാമസിയാതെ അസ്തമിച്ചേക്കാം. കൃതിമ മധുരത്തിനായി കോളയില്‍ ഉപയോഗിക്കുന്ന ആസ്‌പെര്‍ടെയ്ം (aspartame) ശരീരത്തില്‍ ഹാപ്പി ഹോര്‍മോണായ സെറോട്ടോനിനെ (serotonin) ബാധിക്കും. സെറോട്ടോനിന്റെ അളവ് കുറയുന്നത് സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക തൃഷ്ണ (Libido) നഷ്ടപ്പെടാന്‍ കാരണമാകും. 

03.jpg

3/11

മദ്യപാനം

മദ്യപാനം കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ലൈംഗിക തൃഷ്ണ ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തെ ഇത് തകിടംമറിക്കും. അമിത മദ്യപാനം ലൈംഗിക ചോദന ഉണര്‍ത്താനാവശ്യമായ ഹോര്‍മോണുകലുടെ ഉത്പാദനംകുറയ്ക്കും. ഈസ്ട്രജന്‍ ഹോര്‍മാണിന്റെ അളവ് കുറയാനും ഇടയാക്കും. ഇത് ഗര്‍ഭധാരണത്തെ ബാധിക്കും.

04.jpg

4/11

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍


ഏതുതരം സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളായാലും അത് ആരോഗ്യത്തെ ബാധിക്കും. കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി പലതരം വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. പലപ്പോഴും കൃതിമ ഹോര്‍മോണുകളും ഇവയില്‍ ചേര്‍ക്കുന്നു.  ഇഴ ശീലമാക്കുന്നതിലൂടെ ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറയുന്നു. കൂടാതെ ഫാസ്റ്റ്ഫുഡുകളില്‍ ഉപയോഗിക്കുന്ന നിറങ്ങളും കൃതിമമായ പൊടികളും ഹോര്‍മോണുകളുടെ ഉത്പാദനത്തെ ബാധിക്കും. 

 

05.jpg

5/11

അപൂരിത കൊഴുപ്പ്


ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെക്കുുറിച്ച് പലര്‍ക്കും അറിയില്ല. രുചികരമായതിനാല്‍ കൊഴുപ്പടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ കഴിക്കും. മധുര പലഹാര നിര്‍മാണശാലകള്‍ അവകാശപ്പെടുന്നത് അവരുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മൈദയോ, അപൂരിത കൊഴുപ്പോ ഉപയോഗിക്കുന്നില്ല എന്നാണ്. എന്നാല്‍, നേരെ മറിച്ചാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അപൂരിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ പേശീധമനികളില്‍ കൊഴുപ്പ് അടിയുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യും. ഇത് ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകാനിടയാക്കും.

 

06.jpg

6/11

പഞ്ചസാര


രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ആവശ്യമുള്ള പഞ്ചസാരയെ ഉപയോഗപ്പെടുത്തിയശേഷം ബാക്കിയുള്ളവ കൊഴുപ്പായി അവശേഷിക്കും. ലൈംഗിക ഹോര്‍മോണായ എസ്എച്ച്ബിജിയാണ് ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നത്. പഞ്ചസാരയുടെ അമിത ഉപയോഗംമൂലം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് എസ്എച്ച്ബിജിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

 

07.jpg

7/11

പ്ലാസ്റ്റിക് കുപ്പികള്‍

പ്ലാസ്റ്റിക് വസ്തുക്കളില്‍ വെള്ളം, ഭക്ഷണം തുടങ്ങിയവ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വന്ധ്യതയ്ക്ക് ഇടയാക്കും. പുരുഷബീജങ്ങളുടെ വീര്യം കുറയ്ക്കുകയുംചെയ്യും.

 

08.jpg

8/11

പായ്ക്ക് ചെയ്ത ഭക്ഷണം

വേഗത്തിലുണ്ടാക്കാന്‍ കഴിയുന്നതിനാല്‍ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഇനത്തിലുള്ളവയാണിവ. അമിതമായി സോഡിയം കലര്‍ന്നിട്ടുള്ളവയാണിത്.  ഇത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ശരീരത്തിന്‍ന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടത്തെ തടയുകയും ചെയ്യുന്നു. ഇത് ജനനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉത്തേജകപദാര്‍ത്ഥം കഫീന്‍ ലൈംഗിക ഉത്തേജനം ഇല്ലാതാക്കുന്നു.

09.jpg

9/11

സ്‌പൈസി ഫുഡ്

സ്ത്രീകള്‍ സൂക്ഷിക്കുക. മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ വേഗം ഉപേക്ഷിച്ചോളു. മസാല കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ സ്വാഭാവികമായ ഗന്ധത്തെ ബാധിക്കുന്നതിനുപുറമേ രുചിമുകളങ്ങളുടെ പ്രവര്‍ത്തനത്തെയും തകിടംമറിക്കും.  ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് നല്ലത്. കാബേജ്, കോളിഫ്‌ളവര്‍ വിഭാഗങ്ങളില്‍പ്പെടുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന പ്രത്യേകതരം പഞ്ചസാര ദഹിക്കാതെ കുടലിലെത്തുന്നു. ഇത് പിന്നീട് പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യുന്നു.

 

10.jpg

10/11

മരുന്നുകള്‍


മാസനിക സമ്മര്‍ദത്തിനുള്ള മരുന്നുകലും ഗര്‍ഭനിരോധന ഗുളികകളും മറ്റും ലൈംഗിക ചോദനയെ ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാത്തെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുത്. ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ മരുന്നുകളുടെ പാര്‍ശ്വഫലത്താല്‍ ഇല്ലാതാകും. 

11.jpg

11/11

ചോക്ലേറ്റുകള്‍

ചോക്ലേറ്റുകള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ
അളവ് കുറക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ചോക്ലോറ്റുകള്‍ കഴിക്കണമെങ്കില്‍ ഡാര്‍ക് ചോക്ലേറ്റുകള്‍ ആകാം. കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോള്‍സ് ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. രക്തധമനികള്‍ വികസിക്കുന്നതിന് ഇത് സഹായിക്കും. ഉദ്ധാരണം ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് സഹായകരമാകുമെന്ന് പറയേണ്ടതില്ലല്ലോ!

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented