പൊന്നോമനയുടെ വളര്‍ച്ച അറിയാം

Baby

1/12

ഏറ്റവും അനുഗ്രഹീതമാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത്. ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതല്‍ മറ്റെല്ലാം മറന്ന് ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിനും കണക്ക് കൂട്ടലുകള്‍ക്കും തയ്യാറെടുപ്പിലുമായിരുക്കും ഒരു സ്ത്രീയും പുരുഷനും. ഓരോ മാസം തോറും തന്റെ കുഞ്ഞിന്റെ വളര്‍ച്ചയെ അറിയാന്‍ സ്‌കാനിംഗ് സെന്ററുകളിലേക്ക് പോവാത്തവരുണ്ടാവില്ല. അത്രമേല്‍ ജിജ്ഞാസയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയില്‍ ഒരു സ്ത്രീക്കും പുരുഷനുമുള്ളത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഓരോ മാസത്തെയും വളര്‍ച്ചയെ അറിയാം തുടര്‍ന്നുള്ള ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും.

Baby

2/12

ഗര്‍ഭധാരണം
അണ്ഡത്തിലേക്കുള്ള ബീജത്തിന്റെ പ്രവേശനമാണ് ഗര്‍ഭധാരണത്തിന്‍െ ആദ്യ ഘട്ടം. അണ്ഡത്തെ ബീജം സ്പര്‍ശിച്ച നിമിഷം മുതല്‍ കുഞ്ഞിന്റെ വളര്‍ച്ചയും ആരംഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഭ്രൂണമായി കഴിഞ്ഞിട്ടുണ്ടാവും. മറ്റ് ബീജങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ഉടനെ തന്നെ ഭ്രൂണത്തിന് പുറത്ത് ഒരാവരണം വന്നിട്ടുണ്ടാവും. ഈ സമയത്തിനകം തന്നെ കുഞ്ഞിന്റെ ജനിതക പ്രത്യേകതളും തീരുമാനിക്കപ്പെടും. 

 

Baby 4

3/12


കുട്ടിയുടെ വളര്‍ച്ച ആദ്യ നാലാഴ്ചയില്‍
ഗര്‍ഭധാരണത്തിന്റെ നാലാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ വിവിധ ഭാഗങ്ങള്‍ വളരാന്‍ തുടങ്ങും. തലയുടെയും നെഞ്ചിന്റേയും അടിയവയറിന്റെയും ഭാഗങ്ങള്‍ ആദ്യഘട്ടത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കും. കൈ കാലുകളുടെ ഭാഗത്ത് ചെറിയ ബഡ്‌സ് പോലെ തോന്നിക്കുന്നതാണ് ഈ സമയത്തെ വളര്‍ച്ചയില്‍ കാണപ്പെടുക. ഗര്‍ഭപരിശോധന പോസിറ്റീവ് ആയി കാണപ്പെടുന്നതും ഈസമയത്ത് തന്നെ.

 

Baby 8

4/12

വളര്‍ച്ച എട്ടാമത്തെ ആഴ്ചയില്‍

വളര്‍ച്ച എട്ടാഴ്ചയാവുമ്പോള്‍ കുട്ടിക്ക് ഒന്നരയിഞ്ച് വരെ വലിപ്പുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കണ്ണുകളും കണ്‍പോളകളും മൂക്കിന്റെ ഭാഗങ്ങളടക്കമുള്ള മുഖ വളര്‍ച്ച ഈ മാസത്തിലൂണ്ടാവുന്നത്. കൈകാലുകളുടെ വളര്‍ച്ച ഈ മാസങ്ങളില്‍ വ്യക്തമാവും. നഖങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്നതും ഈ സമയത്ത് തന്നെ.

Baby 12

5/12

പന്ത്രണ്ടാം ആഴ്ചയിലെ വളര്‍ച്ച
പന്ത്രണ്ടാമത്തെ ആഴ്ചയിലെത്തുമ്പോഴേക്കും കുട്ടി രണ്ടിഞ്ചോളം വളര്‍ന്നിട്ടുണ്ടാവും. അതായത് 4.4 സെമിവരെ. ഗര്‍ഭപാത്രത്തിനുള്ളിലൂടെ സ്വയം നീന്തിത്തുടിക്കാനുള്ള കഴിവും ഈ സമയത്ത് കുഞ്ഞിന് ലഭിക്കുന്നു. വിരലുകളുടെയും നഖങ്ങളുടെയും വളര്‍ച്ച ഈ സമയത്ത് പ്രത്യക്ഷമാവുകയും ചെയ്യും. കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മയക്ക് ഈ ആഴ്ചകളില്‍ അനുഭവിക്കാന്‍ കഴിയും. ലൈംഗീകാവയവങ്ങളുടെ വളര്‍ച്ചയും ഈസമയത്തുണ്ടാവുന്നു.

 

Birth 16

6/12

പതിനാറാം ആഴ്ചയില്‍
പതിനാറാം ആഴ്ചയില്‍ കുട്ടിക്ക് നാലരയിഞ്ചോളം വലിപ്പമുണ്ടാകും. കണ്ണുകള്‍ ചിമ്മിത്തുറക്കുന്നതും, ഹൃദയമിടിപ്പ് ശരിയായ അവസ്ഥയിലെത്തുന്നതും ഈ സമയത്താണ്. മുഖത്തിന്റെയും കൈ കാലുകളുടെയും നഖങ്ങളുടെയും വ്യക്തമായ വളര്‍ച്ച ഈ ആഴ്ചകളിലുണ്ടാകും. കുട്ടിക്ക് മൂന്നിഞ്ച് ആകുന്നത് മുതല്‍ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും അമ്മയ്ക്ക് അനുഭവിക്കാന്‍ കഴിയുമെന്നതും ഈ സമയത്തെ പ്രത്യകതകളാണ്.

 

Birth 20

7/12

ഇരുപതാം ആഴ്ചയിലെ വളര്‍ച്ച
ഇരുപതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ആറ് ഇഞ്ച് വരെ വലിപ്പമുണ്ടാവും. 19 മുതല്‍ 21 വരെയുള്ള ആഴ്ചകളില്‍ തന്നെ കുഞ്ഞ് ഗര്‍ഭപാത്രത്തിലൂടെ നീങ്ങുന്നത് അമ്മയ്ക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയും. മുഖ പേശികളുടെ വളര്‍ച്ചയുണ്ടാകുന്നതും ഈ ആഴ്ചയിലാണ്. കുഞ്ഞ് തന്റെ വിരലുകള്‍ ഈ ആഴ്ചയില്‍ വായിലിട്ട് നുണയാന്‍ തുടങ്ങുകയും ചെയ്യും.

 

Birth 24

8/12

വളര്‍ച്ച ഇരുപത്തിനാലാമത്തെ ആഴ്ചയില്‍

600 ഗ്രാമിലധികം തൂക്കം ഇരുപത്തിനാലാമത്തെ ആഴ്ചയില്‍ കുട്ടിക്കുണ്ടാകും. ശബ്ദങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങതും ഈ ആഴ്ചയിലാണ്. കുട്ടിയുടെ ഗര്‍ഭപാത്രത്തിലൂടെയുള്ള നീക്കവും ഹൃദയമിടിപ്പും കണക്കാക്കിയാണ് ശബ്ദങ്ങളോട് പ്രതികരിക്കുന്നത് കണക്കാക്കുന്നത്. കുഞ്ഞ് പുറപ്പെടുവിക്കുന്ന ഇക്കിള്‍ പോലെയുള്ള ശബ്ദം ഈ സമയത്ത് അമ്മയ്ക്ക് അനുഭവിക്കാന്‍ കഴിയും.

Birth 28

9/12

ഇരുപത്തിയെട്ടാമത്തെ ആഴ്ചയിലെ വളര്‍ച്ച
ഇരിപെത്തിയെട്ടാമത്തെ ആഴ്ചയില്‍ ഏകദേശം ഒരു കിലോഗ്രാം വരെ കുഞ്ഞിന് വളര്‍ച്ചയുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. സമയമെത്തുന്നതിന് മുമ്പ് കുഞ്ഞ് പ്രസവിക്കാന്‍ സാധ്യതയുണ്ടോയെന്ന് ഈ ആഴ്ചയില്‍ ഡോക്ടര്‍മാര്‍ക്ക് വിലയിരുത്താന്‍ കഴിയും. അതുകൊണ്ട് തന്നെ ഈ സമയത്ത് ആശുപത്രി വാസവും പലപ്പോഴും നിര്‍ദേശിക്കാറുണ്ട്. ഏത് സമയത്ത് പ്രസവം നടക്കാമെന്നും ഈ സമയത്ത് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയും.

 

Birth

10/12

മുപ്പത്തിരണ്ടാം ആഴ്ച

മുപ്പത്തിരണ്ടാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒന്നരകിലോയോളം തൂക്കമുണ്ടാകും. കുഞ്ഞിന് പാല് കൊടുക്കുന്നതിനെ പറ്റിയും മറ്റ് കാര്യങ്ങളുമെല്ലാം നിങ്ങളുടെ ഡോക്ടര്‍ ഈ ആഴ്ചയില്‍ നിങ്ങളോട് സംസാരിക്കും. ഗര്‍ഭിണികളായ ചില സ്ത്രീകളുടെ മാറിടത്തില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകം ഈ ആഴ്ചകളില്‍ പുറത്തേക്ക് വരും. പക്ഷെ ഭയപ്പെടേണ്ട കാര്യമില്ല. കുഞ്ഞിനുള്ള പാല് പുറത്തേക്ക് വരാന്‍ തയ്യാറാവുന്നതിന്റെ ആദ്യ ഘട്ടമാണിത്.

Birth

11/12

പുറത്തേക്ക് വരാനൊരുങ്ങുന്ന മുപ്പത്തിയാറാമത്തെ ആഴ്ച
മുപ്പത്തിയാറാമത്തെ ആഴ്ചയാകുമ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറെടുത്തിരിക്കും. രണ്ടര കിലോയോളം കുഞ്ഞിന് ഈ സമയത്ത് തൂക്കമുണ്ടാവും. പുറത്തേക്ക് വരാന്‍ ഒരുങ്ങി കുഞ്ഞ് തന്റെ തല സ്വയം റെഡിയാക്കി വെച്ചിരിക്കും. മുപ്പത്തിയേഴാമത്തെ ആഴ്ച്ചയില്‍ കുഞ്ഞ് തന്റെ എല്ലാ അവയവങ്ങളുടെയും വളര്‍ച്ച പൂര്‍ത്തിയാക്കിയിരിക്കും.

 

Birth

12/12

ജനനം
നാല്‍പത് ആഴ്ചയാണ് ഒരു കുഞ്ഞിന് ജനനം നല്‍കാനുള്ള സമയമായി കണക്കാക്കുന്നത്. ഇത് കണക്കാക്കുന്നത് അമ്മയ്ക്ക് അവസാനമായി നടന്ന ആര്‍ത്തവ ദിവസത്തിന്റെ ആദ്യ ദിനം കണക്കാക്കിയാണ്.എന്നിരുന്നാലും 42-ാമത്തെ ആഴ്ചയിലാണ് പലരും കുഞ്ഞിന് ജന്മംനല്‍കുന്നത്. 

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section