കുഞ്ഞുങ്ങള്‍ക്ക് വേണം നല്ല ഉറക്കം

Babyyy

1/9

വേണം നല്ല വായുസഞ്ചാരം

കുഞ്ഞുങ്ങള്‍ക്ക് ഏറെ ശ്രദ്ധകൊടുക്കേണ്ട പ്രായമാണ് ഒരുവയസുവരെയുള്ള കാലം. കാരണം നവജാത ശിശുക്കളുടെ മരണം പലപ്പോഴുമുണ്ടാകുന്നത് ഈ പ്രായത്തിനിടെയ്ക്കാണ് എന്നത് കൊണ്ട് തന്നെ. ഇതിന് പ്രധാനകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത് ഉറക്കത്തിനിടെയുണ്ടാകുന്ന ശ്രദ്ധക്കുറവാണ്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള അണുബാധ കൊണ്ടോ അല്ലെങ്കില്‍ ചികിത്സാപാളിച്ചകൊണ്ടോ അല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തില്‍ കുഞ്ഞിന് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ശരിയായി ശ്വസിക്കുന്നതിന് പോലും കുട്ടിക്ക് കഴിയില്ല. ഇത് മരണത്തിന് കാരണമാവാന്‍ പ്രാധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് കൊണ്ട് തന്നെ നല്ല വായുസഞ്ചാരവും ഉറങ്ങുന്ന കുട്ടിയുടെ അടുത്ത് മിക്ക സമയവും ചെലവഴിക്കുന്നതും അപകടം ഒരു പരിധിവരെ കുറക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Baby-2

2/9

ഉറക്കം അമ്മയുടെ അടുത്ത് തന്നെ


അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് അടുത്തകാലത്ത് നടത്തിയ പഠനത്തില്‍ പറയുന്നത് ചുരുങ്ങിയത് ഒരു വയസ് വരെയെങ്കിലും കുട്ടിയുടെ ഉറക്കം അമ്മയുടെ അടുത്തായിരിക്കണമെന്നാണ്. ജോലിത്തിരക്കും മറ്റും കൊണ്ട് പലര്‍ക്കും ഇതിന് സാധിക്കാറില്ലെങ്കിലും നവജാത ശിശുക്കളുടെ ഉറക്കത്തിലുള്ള അപകടവും മരണവും തടയാന്‍ അമ്പത് ശതമാനം വരെ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക്  കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളോടൊപ്പമാണ് കിടക്കുന്നതെങ്കിലും അവരെ ഒരേ കട്ടിലില്‍ കിടത്തുന്നതും അപകടം കൂട്ടും. പലപ്പോഴും ഉറക്കത്തില്‍ അമ്മയുടെയോ അച്ഛന്റെയോ കയ്യോ കാലോ തട്ടി കുട്ടിക്ക് വലിയ അപകടം സംഭവിക്കാം. ഇതിന് പരിഹാരമെന്നോണം കുട്ടികള്‍ക്ക് പ്രത്യേകം തൊട്ടിലുകളോ മറ്റോ കെട്ടി അടുത്ത് കിടത്താം.

 

Baby-3

3/9

ഉറക്കത്തിന് കൂട്ടായി ഉറക്കം മാത്രം

തൊട്ടില്‍, കുഞ്ഞുകട്ടില്‍ അല്ലെങ്കില്‍ മറ്റെന്ത് സംവിധാനമായാലും ഉറക്കത്തില്‍ കുഞ്ഞുങ്ങളോടൊപ്പം ഉറക്കം മാത്രം കൂട്ട് മതി. ബ്ലാങ്കറ്റുകള്‍, വിരിപ്പുകള്‍, തലയിണകള്‍, കുഞ്ഞു കളിപ്പാട്ടങ്ങള്‍ ഇതൊക്കെ പലപ്പോഴും ഉറങ്ങുന്ന കുട്ടികളുടെ അടുത്ത് ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും ഇത് മാറ്റി നിര്‍ത്തുന്നത് പല അപകടത്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാം. ഉറച്ച കുഞ്ഞുകിടക്കയാണ് കുട്ടികളുടെ ഉറക്കത്തിന് ഏറ്റവും അനുയോജ്യം. ഇതിനെ നേരത്ത വിരിപ്പുകൊണ്ട് മൂടി കുഞ്ഞുങ്ങളുടെ ഉറക്കം സുഖമമാക്കാം.

Baby-4

4/9

വായ്മൂടിക്കെട്ടാന്‍ ഇത് പ്രതിമയല്ല

കരഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ കാര്യങ്ങള്‍ അറിയിക്കാനുള്ള ഏക മാര്‍ഗം. ഇത് ഒരു ശല്യമായി കാണുന്നവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കരുത്. പക്ഷെ ആധുനിക കാലത്തെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ തടയാന്‍ ചെയ്യുന്ന പ്രാധന കാര്യം അവരുടെ വായ് മൂടിക്കെട്ടുകയെന്നതാണ്. ഇതിനായി പ്രത്യേകം ഉപകരണം പോലും വിപണിയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും മൃഗങ്ങളുടെ വായ മൂടിക്കെട്ടുന്നതും, അല്ലെങ്കില്‍ വായ മൂടിക്കെട്ടിയ പ്രതിമയും ചിത്രങ്ങളുമൊക്കെ നമുക്ക് പലപ്പോഴും കാണാന്‍  കഴിയുമെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ ഇങ്ങനെയുള്ള പ്രതിമകളോ, ചിത്രങ്ങളോ അല്ലെന്ന കാര്യം ആദ്യം ആലോചിക്കേണ്ടതുണ്ട്.

 

Baby5

5/9

ശരിയായ ഉറക്ക സ്ഥാനം

വെറുതെ ഉറക്കുന്നതിന് പകരം കുഞ്ഞുങ്ങളെ തൊട്ടിലിലോ അതുപോലെനാല് വശവും മുടിയിട്ടുള്ള ചെറിയ കട്ടിലിലോ ഉറക്കാന്‍ കിടത്തുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കമുണ്ടാക്കാനും ഉറക്കത്തിലുണ്ടായേക്കാവുന്ന അപകടം ഇല്ലാതാക്കാനും സാധിക്കും. ഇത് കുട്ടി തിരിയുകയും മറിയുകയും ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തടയാന്‍ ഒരു പരിധിവരെ സാധിക്കുകയും ചെയ്യും.

Baby-6

6/9

ഉറക്കത്തിന് വണ്‍പീസ് ഉടുപ്പുകള്‍

കുട്ടികളെ ഉറക്കാന്‍ കിടത്തുന്നതിന് മുന്നെ ഏറ്റവും അനുയോജ്യം അവരെ വണ്‍പീസ് ഉടുപ്പുകള്‍ ധരിപ്പിക്കുക എന്നതാണ്. കാലാവസ്ഥയ്ക്കനുയോജ്യമായുള്ള ഇത്തരം വണ്‍ പീസ് ഉടുപ്പുകള്‍ ഇന്ന് വിപണിയില്‍ ഏറെയുണ്ട്. ഇത് വിരിപ്പുകളോ മറ്റോ മുഖത്ത് കയറി ശ്വാസ തടസമില്ലാതിരിക്കാനും. നല്ല ഉറക്കം പ്രധാനം ചെയ്യാനും സാധിക്കും.

Baby 7

7/9

മുലപ്പാല്‍ കൊടുക്കല്‍ ഏറെ ശ്രദ്ധയോടെ 

ചുരുങ്ങിയത് രണ്ടര വയസുവരെ മുലപ്പാല്‍ തന്നെയാണ് കുട്ടികളുടെ ഒരു പരിധിവരെയുള്ള രോഗങ്ങളെ തടഞ്ഞ് നിര്‍ത്തുന്നുണ്ടെങ്കിലും അത് പലപ്പോഴും സാധ്യമാകുന്നില്ല. പകുതി ഉറക്കത്തിലോ അല്ലെങ്കില്‍ കസേരയിലിരുന്നോ മുലപ്പാല്‍ കൊടുക്കുന്നത് പലപ്പോഴും അപകടമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞ് ഉറക്കത്തില്‍ കരയുമ്പോള്‍ പേലും എങ്ങനെയെങ്കിലും കിടന്ന് പാല്‍ കൊടുക്കുന്നതും അപകടമുണ്ടാക്കാം. അതുപോലെ തന്നെ കൃത്രിമ പാല്‍കുപ്പികളും പലപ്പോഴും അപകടത്തിന് കാരണമാവാറുണ്ട്. കുഞ്ഞ് ഉറങ്ങിയാല്‍ പോലും അശ്രദ്ധയോടെ പാല്‍കുപ്പി വായിലേക്ക് അശ്രദ്ധയോടെ തള്ളിക്കൊടുക്കുന്ന അമ്മമാരുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ശ്വാസ തടസത്തിനും ്അപകടത്തിനും കാരണമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Baby-8

8/9

കുട്ടിയുടെ ഉറക്ക രഹസ്യം പങ്ക്‌വെക്കാം

ജോലി തിരിക്ക് കൊണ്ടോ മറ്റോ പലപ്പോഴും സ്വന്തം കുട്ടികളെ പരിചരിക്കാന്‍ സമയം ലഭിക്കാത്തവരുടെ എണ്ണം ഇന്ന്  കേരളത്തിലും വര്‍ധിച്ച് വരുന്നുണ്ട്. ആറ് മാസം മാത്രം പ്രസവ അവധി  ലഭിക്കുന്ന അമ്മമാരാണ് ഇന്ന് ഏറെയുമുള്ളത്. ഇത്തരക്കാര്‍ക്ക്  തന്റെ കുട്ടികളെ എല്ലാ സമയവും അടുത്തിരുന്ന് പരിചരിക്കാന്‍ കഴിയാറില്ല. ഇതിന് പ്രതിവിധി കണ്ടെത്തുന്നത് കുട്ടികളെ പരിചരിക്കാന്‍ അടുത്ത ബന്ധുക്കളുടെയോ മറ്റോ സഹായം തേടിയാണ്. ഇങ്ങനെയുള്ളവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് തങ്ങളുടെ കുട്ടികളുടെ ഉറക്ക രഹസ്യം അവരോട് പങ്ക് വെക്കുക എന്നതാണ്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം, ഉറക്ക സമയം, ഇഷ്ടക്കേടുകള്‍ എന്നിവയെല്ലാം പങ്ക് വെക്കുന്നതോടെ  അമ്മയില്ലാത്തതിന്റെ അസൗകര്യം ഒരു പരിധിവരെ മറികടക്കാം.

 

Baby-9

9/9

നല്ല ഉറക്കത്തിനായി ബോധവത്കരണം നടത്താം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. നല്ല ഉറക്കം നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നുവെന്നാണ് വിലയിരുത്തുന്നത്. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് നല്ല ഉറക്കം ലഭിക്കേണ്ട ആവശ്യകതയെ പറ്റി രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നല്‍കുന്ന ജീവനക്കാരുണ്ട്. ഇതിന് കൂറെക്കൂടെ പ്രചാരണം നല്‍കേണ്ടതുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented