കുട്ടികളെ സ്മാര്‍ട്ടായി വളര്‍ത്താന്‍ 10 കാര്യങ്ങള്‍

1

1/10

ഭക്ഷണത്തിനേകാം മഴവില്‍ നിറം

വിവിധ നിറങ്ങളിലുളള പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അനിവാര്യമാണ്. വിവിധ നിറങ്ങളിലു ളള പഴങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം നല്ല പ്രതിരോധശക്തിയും ശരീരത്തിന് സമ്മാനിക്കുന്നു. കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ ആവശ്യമായ വിറ്റാമിനുകളും മറ്റ് പോഷക ഘടങ്ങളും പ്രദാനം ചെയ്യുന്നതില്‍ ഇവ മുഖ്യപങ്ക് വഹിക്കുന്നു.

2

2/10

ബ്രേയ്ക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍

കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചെന്ന് ഉറപ്പുവരുത്തുന്നതില്‍ മാതാപിതാക്കള്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്തരുത്. കാരണം ഒരു ദിവസം മുഴുവനായും ഓടിച്ചാടി നടക്കാനുളള എനര്‍ജി ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ്. ബുദ്ധിയ്ക്ക് ഉണര്‍വേകുന്നതിനൊപ്പം മറ്റ് പലരോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവും കൃത്യസമയത്ത് കഴിക്കുന്ന ബ്രേയ്ക്ക് ഫാസ്റ്റ് സഹായിക്കും.

5

3/10

നന്നായി വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കുക

ഓടിച്ചാടി നടക്കുന്നത് കാരണം കുട്ടികളില്‍ നിര്‍ജ്ജലീകരണം വരാനുളള സാധ്യത മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെക്കൂടുതലാ ണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇടവേളകളില്‍ വെളളം, ജ്യൂസ്, പാല് തുടങ്ങിയ പാനീയങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

567

4/10

വേണം കളിക്കാനും സമയം

കായിക വിനോദങ്ങളോടുളള താത്പര്യം കുട്ടികളില്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ക്രിക്കറ്റിനോടാണ് താത്പര്യമെങ്കി ല്‍ മറ്റു ചിലര്‍ക്ക് ചെസ്സിനോടായിരിക്കും കമ്പം. പക്ഷെ ബൗദ്ധികപരമായ വ്യായാമത്തെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വളരുന്ന കാലത്തെ കായികപരിശീലനവും. അതുകൊണ്ട് ഒഴിവുനേരങ്ങളില്‍ നിശ്ചിതസമയം കളിക്കാനായി കുട്ടികളെ അനുവദിക്കണം. കൂടാതെ മറ്റ് കുട്ടികളോടൊപ്പം കായികവിനോദത്തി ലേര്‍പ്പെടുന്നത് വഴി കുട്ടികള്‍ക്ക് നേതൃത്വപാഠവം, ക്ഷമ, സാമൂഹികബോധം, പരസ്പരം ക്ഷമിക്കാനുളള കഴിവ് എന്നിവ ആര്‍ജ്ജിക്കാനുളള അവസരവും ലഭിക്കുന്നു. 

 

23

5/10

കഥകള്‍ വായിച്ചുവളരട്ടെ കുട്ടികള്‍

ദിവസേന ഒരു മണിക്കൂര്‍ നേരമെങ്കിലും വായനയ്ക്കായി മാറ്റിവെയ്ക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ചിത്രങ്ങള്‍ നിറഞ്ഞ കഥാപുസ്തകങ്ങള്‍ കുട്ടികളുടെ ശ്രദ്ധ നിലനിര്‍ത്തുന്നതോ ടൊപ്പം വായിച്ച കാര്യങ്ങള്‍ ഏറെ നേരം മനസ്സില്‍ തങ്ങിനില്‍ക്കാനും സഹായിക്കുന്നു. സാമൂഹ്യബന്ധങ്ങള്‍ രൂപപ്പെടുന്നതിലും പഠനമികവിനും ചെറുപ്പം മുതലുളള വായനാശീലം സഹായകരമാകുന്നു.

4

6/10

വിനോദത്തിനും വേണമൊരു ടൈംടേബിള്‍

പഠനത്തില്‍ ശ്രദ്ധ കുറയുക, കാഴ്ച്ചക്കുറവ്, പൊണ്ണത്തടി, ഉറക്കക്കുറവ് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ടി.വി. കമ്പ്യൂട്ടര്‍ ഗെയിം, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഏറെ നേരത്തെ ഉപയോഗം കുട്ടികള്‍ക്ക് സമ്മാനിക്കുക. അതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ഇവയ്ക്ക് മുന്നില്‍ ചെലവഴിക്കുന്ന സമയത്തിന് കൃത്യമായ ടൈംടേബിള്‍ തയ്യാറാക്കാന്‍ മാതാപിതാക്കള്‍ മറക്കരുത്.

3

7/10

കൂട്ടാകാരെ മാതാപിതാക്കളും പരിചയപ്പെടണം

സ്‌കൂളിലും മറ്റിടങ്ങളിലും കുട്ടിയുടെ സുഹൃത്തുക്കളാരാണെന്ന് മാതാപിതാക്കള്‍ നിരീക്ഷിക്കണം. വളരുന്ന പ്രായത്തില്‍ കുട്ടിക ളുടെ  സ്വഭാവരൂപീകരണത്തില്‍ സുഹൃത്തുക്കള്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നതിനാല്‍ മോശം കൂട്ടുകെട്ടില്‍ നിന്നും കുഞ്ഞുങ്ങളെ സാവകാശം ഉപദേശിച്ച് പിന്തിരിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമായ സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. 

45

8/10

ഒരുമിച്ചിരുന്നൊരു ഡിന്നറാകാം

കുട്ടിയെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍ പല പെരുമാറ്റശീലങ്ങളും പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ഒരു ദിവസം സ്‌കൂളില്‍ നടന്ന വിശേഷങ്ങള്‍ പറയാനും സുഹൃത്തുക്കളെക്കുറി ച്ച് സംസാരിക്കാനും കുട്ടികള്‍ക്ക് അവസരം നല്‍കുക. ഇത് കുടുംബവുമായി നല്ല സൗഹൃദം നിലനിര്‍ത്താന്‍ സഹായിക്കും.

 

223

9/10

ഏല്‍പ്പിക്കാം കൊച്ചു കൊച്ചു ഉത്തരവാദിത്ത്വങ്ങള്‍

കടയില്‍ പോയി ഷോപ്പിങ് നടത്തുമ്പോഴും ബാങ്കില്‍ പോകുമ്പോഴും മറ്റും കുട്ടികള്‍ വരണമെന്ന് പറഞ്ഞ് വാശിപ്പിടിച്ച് കരഞ്ഞാല്‍ അവരെ ഒപ്പം കൂട്ടാന്‍ മടിക്കേണ്ട. വീട്ടിലെ ഉത്തരവാദിത്വങ്ങളുമായി ചെറുതായി പരിചയപ്പെടാന്‍ ഇതുവഴി കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. ഇത് കൂടാതെ ചെടി നനയ്ക്കുക, വളര്‍ത്തു മൃഗങ്ങളെ പരിപാലിപ്പിക്കുക തുടങ്ങിയ കൊച്ചു ജോലികളും കുട്ടികളെ ഏല്‍പ്പിക്കാം.

 

67

10/10

 

കൂട്ടാകാരെ മാതാപിതാക്കളും പരിചയപ്പെടണം

സ്‌കൂളിലും മറ്റിടങ്ങളിലും കുട്ടിയുടെ സുഹൃത്തുക്കളാരാണെന്ന് മാതാപിതാക്കള്‍ നിരീക്ഷിക്കണം. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ  സ്വഭാവരൂപീകരണത്തില്‍ സുഹൃത്തുക്കള്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നതിനാല്‍ മോശം കൂട്ടുകെട്ടില്‍ നിന്നും കുഞ്ഞുങ്ങളെ സാവകാശം ഉപദേശിച്ച് പിന്തിരിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമായ സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

തയ്യാറാക്കിയത്: ശാരിക വി.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented