കരുവാറ്റ: ഗ്രാമപ്പഞ്ചായത്തിലെ 2015-16 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ഹരിദാസ് അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.