ഈ പങ്കുവെയ്ക്കലുകൾ നഷ്ടപ്പെടുത്തുന്നത് ആരോഗ്യമാണ്

comb

1/5

ചീപ്പുകൾ

മറ്റുള്ളവരുടെ ചീപ്പുകൾ ഉപയോഗിക്കുമ്പോൾ അയാളുടെ തലയിലുള്ള താരനെകൂടിയാണ് നമ്മുടെ തലയിൽ എത്തിക്കുന്നത്. 

 

lipstick

2/5

ലിപ്പ് സ്റ്റിക്ക്

സ്ത്രീകൾക്കിടയിൽ സാധാരണ പതിവുള്ള കാര്യമാണ് ലിപ്പ് സ്റ്റിക്ക് ഷെയര്‍ ചെയ്യുക എന്നത്. എന്നാൽ ഉമ്മിനീരിലൂടെ പകരാൻ സാധ്യതയുള്ള രോഗാണുക്കൾ  ലിപ്പ് സ്റ്റിക്കിൽ പറ്റിപിടിക്കാൻ ഇടയുണ്ട്. അതിനാൽ ലിപ്പ് സ്റ്റിക്ക് ഉപയോഗിക്കും മുമ്പേ സൂക്ഷിച്ചോളൂ.

 

headphone

3/5

ഹെഡ്ഫോൺ

ജോലിസ്ഥലങ്ങളിൽ സഹപ്രവര്‍ത്തകരുടെ  ഹെഡ്ഫോണുകൾ ഉപയോഗിക്കുക എന്നത് സ്വഭാവികമാണ്. എന്നാൽ ചെവിക്കായത്തിനുള്ളിൽ വളരാൻ സാധ്യതയുള്ള ബാക്ടീരിയകൾ ഹെഡ്ഫോൺ പറ്റിപിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അത് ചെവിയിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നു.

 

towels

4/5

ടവ്വൽ

ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികൾ ഒരു പരിധി വരെ പകരുന്നത് ടവ്വലുകളിലൂടെയാണ്. ശരീരത്തിലെ വിയര്‍പ്പിനൊപ്പം ബാക്ടീരിയകൾ കൂടിയാണ് ടവ്വലിലേക്ക് പകരുന്നത്. മറ്റൊരാൾ ഇതേ ടവ്വൽ ഉപയോഗിക്കുമ്പോൾ അത് അയാളുടെ ശരീരത്തിലേക്കും വ്യാപിച്ചേക്കാം.

 

slippers

5/5

ചെരിപ്പുകൾ

നടക്കുന്ന വഴികളിലെല്ലാം നമ്മുടെ സന്തത സഹചാരിയാണ് ചെരിപ്പുകൾ. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ഫംഗസുകളും, രോഗ കാരണമായേക്കാവുന്ന അണുക്കളും ചെരിപ്പുകളിൽ ഉണ്ടാകും അതിനാൽ മറ്റൊരാൾക്ക് ചെരിപ്പുകൾ നൽകുകയോ നിങ്ങൾ മറ്റുള്ളവരുടെ ചെരിപ്പുകൾ ഉപയോഗിക്കുകയോ ചെയ്താൽ രോഗാളുക്കളെ കൂടിയാണ് പങ്കുവെക്കുന്നതെന്ന് മറക്കാതിരിക്കുക.

 photo credit: gettyimages, stylecraze

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented