അധികമായാല്‍ അമൃതുംവിഷം: 11 കാര്യങ്ങള്‍ അറിയാം

1-1.jpg

1/11

വ്യായാമം

ഇപ്പോള്‍ ജിമ്മില്‍ പോകുന്നതും വ്യായാമം ചെയ്യുന്നതും ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ വ്യായാമം അതിരുകടന്നാല്‍  വിപരീത ഫലമാണ് സമ്മാനിക്കുക. കഠിനമായി വ്യായാമം ചെയ്യുന്നത് സന്ധികളും സ്‌നായുക്കളും അസ്ഥികളും ക്ഷയിക്കാന്‍ കാരണമാകും. കൂടാതെ സ്ത്രീകള്‍ അമിത മായി വ്യായാമത്തിലേര്‍പ്പെടുന്നത് ആര്‍ത്തവ സംബന്ധ മായ പ്രശ്‌നങ്ങളിലേക്കും അസ്ഥിക്ഷയത്തിലേക്കും നയിക്കും. ഉറക്കക്കുറവ്, ശ്രദ്ധക്കുറവ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇനി വ്യായാമത്തിന് അല്പം വിശ്രമം നല്‍കാം.....

2-2.jpg

2/11

ഉറക്കം

എട്ട് മണിക്കൂറിലധികം ഉറങ്ങുന്നവര്‍ക്ക് മററുളളവരെ അപേക്ഷിച്ച്  ഹൃദ്‌രോഗം വരാനുളള സാധ്യത 34% കൂടുതലാണ്. ഇത് കൂടാതെ അമിതമായ ഉറക്കം ഏകാഗ്രത, ശരീര ഭാരം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നിവയെ പ്രതികൂലമായി ബാധിക്കും.

3-3.jpg

3/11

 ആന്റിബയോട്ടിക്കുകള്‍

ശരീരത്തില്‍ അതിക്രമിച്ചു കയറുന്ന രോഗാണുക്കളോട് പോരാടി നമ്മുടെ ശരീരത്തെ രോഗങ്ങളില്‍ നിന്ന് മോചിപ്പിക്കുകയാണ് ആന്റിബയോട്ടിക്കുകള്‍ ചെയ്യുന്നതെങ്കിലും അമിതമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ മാത്രമെ ആന്റിബയോട്ടിക്കുകള്‍ കഴിക്കാവൂ.

4-4jpg.jpg

4/11

 'നോ' പറയാന്‍ മടിച്ചാല്‍

ചുറ്റുപാട് നന്നായിരിക്കാനും ചുറ്റുമുളളവര്‍ സന്തോഷമായി ഇരിക്കാനും ആഗ്രഹിക്കുന്നത് നല്ലതാണെങ്കിലും വേണ്ട സാഹചര്യങ്ങളില്‍ നോ പറയാന്‍ ശീലിക്കുന്നതാണ് മനസ്സിന്റെ ആരോഗ്യത്തിന് നല്ലത്. നോ പറയാന്‍ മടിച്ച് ഒട്ടേറെ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കുന്നത് അനാവശ്യമായ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കും.

missingpg.jpg

5/11

 സെക്‌സ്

സെക്‌സ് പങ്കാളിയുമായി നല്ല സൗഹൃദവും മാനസിക അടുപ്പവും സൃഷ്ടിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും അമിതമായ ലൈംഗികത ഏകാഗ്രക്കുറവിന് ഇടയാക്കുന്ന തോടൊപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

6-6.jpg

6/11

 ഹാന്‍ഡ് വാഷ്

രോഗാണുക്കളെ നശിപ്പിക്കാന്‍ ഹാന്‍ഡ് വാഷ് നല്ലൊരു ആയുധമാണെങ്കിലും ഹാന്‍ഡ് വാഷിന്റെ അമിതമായ ഉപയോഗം ത്വക്കിന് വിവിധ രോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ത്വക്കിന്റെ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുകയും രോഗാണുക്കള്‍ പെട്ടെന്ന് ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്നു.

7-7.jpg

7/11

പോഷകാഹാരം

അമിതമായ പോഷകാഹാരം പൊണ്ണത്തടിയോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കൊളസ്‌ട്രോളിനും ടൈപ്പ്-2 പ്രമേഹത്തിനും ഇടയാക്കും. കൂടാതെ ഉറക്കക്കുറവ് , വിഷാദം എന്നീ രോഗങ്ങളിലേക്കും നയിച്ചേക്കാം. അമിതമായ പോഷകാഹാരത്തോടൊപ്പെ വ്യായാമം ഇല്ലാതിരിക്കുകയും കൂടി ചെയ്താന്‍ സ്‌ട്രോക്കും വന്നേക്കാം.

23

8/11


 സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോഗം

കൈയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ താഴെ വെക്കാന്‍ മടിവേണ്ട. കാരണം ഏറെ നേരം നീണ്ട സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുന്നതിനോടൊപ്പം, ദൈനംദിന ജീവിതം തന്നെ താറുമാറാക്കുന്നു. ഉറക്കം, മനസ്ഥിതി എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം തലച്ചോറിന്റെ രസതന്ത്രത്തെ തന്നെ സ്മാര്‍ട്ട് ഫോണ്‍ മാറ്റിമറിക്കുന്നു. 

67

9/11

വെള്ളം

വെള്ളംകുടി ആവശ്യത്തിന് വേണമെങ്കിലും അമിതമായാല്‍ ഗുരുതരമായ ആരോഗ്യപ്രശനങ്ങള്‍ സൃഷ്ടിക്കും. തുടര്‍ച്ചയായി അമിതമായ അളവില്‍ വെള്ളംകുടിക്കുമ്പോള്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായ തോതില്‍ വര്‍ധിക്കും. ഇത് തളര്‍ച്ച, തലവേദന എന്നിവയ്ക്ക് ഇടയാക്കും. കൂടാതെ കായികതാരങ്ങള്‍ മത്സരയിനത്തില്‍ പങ്കെടുത്ത ശേഷം ക്ഷീണമകറ്റാന്‍ അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് മരണത്തിനും ഇടയാക്കിയേക്കാം.

9-9.jpg

10/11

 തൊഴിലിനോട് അമിതമായ ആത്മാര്‍ത്ഥത

ചെയ്യുന്ന തൊഴിലിനോട് ഇഷ്ടവും ആത്മാര്‍ത്ഥയും വെച്ച് പുലര്‍ത്തുന്നത് നല്ലതാണെങ്കിലും ആത്മാര്‍ത്ഥത പരിധി വിടുന്നത് അത്ര നല്ലതല്ല. കൂടുതല്‍ സമയം ജോലി  സംബന്ധമായ കാര്യങ്ങള്‍ ക്കായി മാറ്റിവെക്കുന്നതും ജോലിയ്ക്ക് അമിതപ്രാധാന്യം  നല്‍കു ന്നതും കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനോടൊപ്പം മാനസികാരോഗ്യത്തെയും തകര്‍ക്കുന്നു.

56

11/11

 വിറ്റാമിന്‍

വിറ്റാമിനുകളുടെ അഭാവം നിരവധി രോഗങ്ങള്‍ക്ക് വഴിവെക്കുന്നത് പോലെ വിറ്റാമിന്ുകള്‍ ശരീരത്തില്‍ അമിതാകുന്നതും വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു. വിറ്റാമിന്‍ ഗുളികള്‍ അമിതമായി കഴിക്കുന്നവര്‍ക്കുളള ഒരു താക്കീത് കൂടിയാണിത്. വിറ്റാമിന്‍-സി അമിതമായാല്‍ ഡയേറിയ, വിറ്റമിന്‍-എ അമിതമായാല്‍ കാഴ്ചാവൈകല്യം, വിറ്റമിന്‍-ഡി വര്‍ധിച്ചാല്‍ അമിതമായ ക്ഷീണം എന്നിങ്ങനെ നീണ്ടുപോകുന്നു രോഗങ്ങളുടെ നിര.

തയ്യാറാക്കിയത്: വി.ശാരിക

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented