നന്നായി ഉറങ്ങാന്‍ 10 മാര്‍ഗങ്ങള്‍

45

1/10

നല്ല അന്തരീക്ഷം ഒരുക്കുക

ഉറങ്ങുന്നതിന് മുന്‍പ് കിടപ്പുമുറിയില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുക. ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഓഫാക്കി വെക്കുന്നതിനോടൊപ്പം മൊബൈല്‍ ഫോണ്‍ കിടക്കയില്‍ നിന്നും മാറ്റി ദൂരെ വെയ്ക്കാനും ശ്രദ്ധിക്കുക. ഇത് റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നതോടൊപ്പം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശബ്ദവും വെളിച്ചവും സൃഷ്ടിക്കുകയുമില്ല. നിശബ്ദമായ ഇരുണ്ട, തണുത്ത അന്തരീക്ഷം നല്ല ഉറക്കം പ്രദാനം ചെയ്യും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വെളിച്ചമണച്ച് മുറിയില്‍ ഉറങ്ങാനുളള അന്തരീക്ഷം ഉണ്ടാക്കുക. 

6

2/10

  
വേണ്ട ലഹരിപാനീയങ്ങള്‍

ഉറങ്ങുന്നതിന് മുന്‍പ് കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാകുകയും ചെയ്യുന്നു. മദ്യപാനവും പുകവലിയും ഒഴിവാക്കുക. 

67

3/10


സ്ഥിരമായി വ്യായാമത്തിലേര്‍പ്പെടാം 

സ്ഥിരമായി ലളിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യും. 

6

4/10

കഴിക്കാം ലളിതമായ ഭക്ഷണം

ഉറങ്ങുന്നതിന് മുന്‍പ് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും  ഭക്ഷണം കഴിക്കണം.  ലളിതമായ ഭക്ഷണമാണ് രാത്രി കഴിക്കാന്‍ അനുയോജ്യം.  മിതമായ ഭക്ഷണത്തിന് ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നത് ദഹനം സുഗമമാക്കാന്‍ സഹായകരമാകും

34

5/10

ശരീരത്തിനും വേണമൊരു ക്ലോക്ക്

എല്ലാ ദിവസം ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം നിശ്ചയിക്കുക. ഇത് കൃത്യമായ ഉറക്കം ഉറപ്പുവരുത്താന്‍ സഹായിക്കും. ഇത് ശരീരത്തിനും ബുദ്ധിക്കും ഉന്മേഷം പ്രദാനം ചെയ്യും.

3

6/10


ഉറങ്ങുന്നതിന് മുന്‍പ് കിടക്ക കുടഞ്ഞുവിരിക്കുക

കിടക്കയിലെ പൊടിയുംമറ്റും തൂത്തതിനുശേഷം ഉറങ്ങുക. പൊടിയില്‍ വളരുന്ന സൂക്ഷ്മ ജീവികളെ ഒഴിവാക്കാന്‍ വാക്വംക്ലീനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ബെഡ് ഷീറ്റുകള്‍ മാറ്റാന്‍ മറക്കേണ്ട.

2

7/10


ഉച്ചയുറക്കം കുറയ്ക്കുക

ഉച്ചയുറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുന്നതിനാല്‍, പകല്‍ നേരങ്ങളില്‍ 20 മിനിറ്റിലധികം ഉറങ്ങാതിരിക്കുക. ഉച്ചയുറക്കം വരുമ്പോള്‍ കുറച്ചുദൂരം നടന്നോ ഒരു ഗ്ലാസ് വെള്ളം കുടിച്ചോ മറ്റോ ശ്രദ്ധതിരിക്കാം.

89

8/10

മനസ്സ് ശാന്തമാക്കുക

ഉറങ്ങുന്നതിന് മുന്‍പ് മനസ്സ് ശാന്തമാക്കുക അനാവശ്യചിന്തകള്‍ ഒഴുവാക്കുന്നതിനോടൊപ്പം ഒരു ഗ്ലാസ് ഇളം ചൂടുളള പാല് കുടിച്ചോ നല്ല പുസ്തകങ്ങള്‍ വായിച്ചോ സംഗീതം ശ്രവിച്ചോ മനസ്സിനെ ശാന്തമാക്കിയ ശേഷം ഉറങ്ങുക.

78

9/10


ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം

ഉറങ്ങാനുളള മുറി എല്ലായ്‌പ്പോഴും ശബ്ദരഹിതവും പ്രകാശരഹിതവുമായി സൂക്ഷിക്കാന്‍ ശ്രമിക്കുക. മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുക.

1

10/10

വളര്‍ത്തുമൃഗങ്ങള്‍ കിടപ്പറയില്‍ വേണ്ട

കിടപ്പറയില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റുന്നത് ഒഴിവാക്കുക. ഇത് പല തരം അലര്‍ജിയ്ക്ക് കാരണമാകും.

തയ്യാറാക്കിയത്: ശാരിക വി.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented