നല്ലൊരു ദിവസം നേടാം പ്രഭാതത്തിലെ ഈ ശീലങ്ങളിലൂടെ

1

1/7

നേരത്തെ എഴുന്നേല്‍ക്കാം

എപ്പോള്‍ ഉണരുന്നു എന്നതു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യമാണ് എപ്പോള്‍ ഉറങ്ങുന്നു എന്നതും. എട്ട് മണിക്കൂര്‍ ഉറങ്ങുന്നതാണ്  ആരോഗ്യത്തിന് നല്ലത്. നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഒരു ശീലമാക്കാം. 

 

566

2/7

വേണം പ്ലാനിങ്

ദിവസം തുടങ്ങുന്നതിന് മുന്‍പ് നല്ലൊരു പ്ലാനിങ് വേണമെന്നാണ് പൊതുവെ പറയാറെങ്കിലും ഇത്തം പ്ലാനിങുകള്‍ തലേദിവസം രാത്രി തന്നെ ആവുന്നതാണ് നല്ലത്. അടുത്ത ദിവസം ധരിക്കേണ്ട വസ്ത്രം, പങ്കെടുക്കേണ്ട സുപ്രധാന പരിപാടികള്‍ എന്നിവയെല്ലാം ഒരു ദിവസം മുന്‍പ് തന്നെ പ്ലാന്‍ ചെയ്യാം. രാവിലെയുളള പ്ലാനിങ് ഒരുപാട് ടെന്‍ഷന്‍ ഉണ്ടാക്കുന്നതിലേക്കും സമയനഷ്ടത്തിലേക്കും നയിക്കും. 

8

3/7

ഉണര്‍ന്നാല്‍ ഉടന്‍ എഴുന്നേല്‍ക്കുക

മിക്കവരും നേരത്തെ ഉണര്‍ന്നാലും ബെഡില്‍ അല്പം നേരം കൂടി കിടക്കാമെന്നു കരുതി അലസമായി കിടക്കും. എന്നാല്‍ ഇത് പിന്നീട് കൂടുതലായി ഉറങ്ങുന്നതിനും ക്ഷീണത്തിനും കാരണമാകുന്നതിനാല്‍ ഉണര്‍ന്നയുടന്‍ ഉന്മേഷത്തോടെ മറ്റെന്തെങ്കിലും കാര്യത്തില്‍ മുഴുകണം.

2

4/7

ബ്രേയ്ക്ക്ഫാസ്റ്റ് ഫോര്‍ ബ്രെയ്ന്‍

നമ്മള്‍ എന്ത് കഴിക്കുന്നു അതാണ് നമ്മള്‍ എന്നാണ് പറയാറ്. ഇതില്‍ തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസം ആരംഭിക്കുമ്പോള്‍ ആ ദിവസം മുഴുവന്‍ പ്രവൃത്തിക്കാന്‍ ആവശ്യമായ ഊര്‍ജം നമുക്ക് പ്രദാനം ചെയ്യുന്നത് പ്രഭാത ഭക്ഷണമാണ് അതുകൊണ്ട് തന്നെ പോഷകസസമൃദ്ധമായ പ്രഭാതഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രാധാന്യമര്‍ഹി ക്കുന്ന ഒന്നാണ്. നട്‌സ്, പഴങ്ങള്‍, ഓട്ടസ് എന്നിവ ഉള്‍പ്പെടുത്തിയുളള പ്രഭാതഭക്ഷണം ഏറെ ഗുണം ചെയ്യും.

4

5/7

കുടിക്കാം ധാരാളം വെള്ളം

രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് കാപ്പി കുടിച്ചില്ലെങ്കില്‍ ഒരു ഉന്മേഷം തോന്നാത്തവരാണ് പലരും. എന്നാല്‍ രാത്രി ആഹാരം കഴിച്ച് നീണ്ട മണിക്കൂറുകള്‍ കഴിഞ്ഞ് ഉണരുമ്പോള്‍ ശരീരത്തിന് ജലനഷ്ടം സംഭവിച്ചിരിക്കും ഇത് തടയാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ പതുക്കെ ആരംഭിക്കുന്ന ദഹനേന്ദ്രിയത്തിനും വെളളം  കുടിക്കുന്നത് വളരെ നല്ലതാണ്.

coffee

6/7


 

3

7/7

ഉണര്‍ന്നയുടന്‍ സ്മാര്‍ട്ട് ഫോണ്‍ വേണ്ട

ഫോണ്‍ ഉപയോഗം ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയെങ്കിലും അതിരാവിലെയുളള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഗുണത്തേക്കാ ളേറെ ദോഷമാണ് സമ്മാനിക്കുക. സോഷ്യല്‍ മീഡിയയും ഔദ്യോഗിക കാര്യങ്ങളെക്കുറിച്ചുളള ഇമെയിലുകളും പദ്ധതികളും മറ്റും നോക്കാതെ അല്പം മെഡിറ്റേഷന്‍ ചെയ്ത്‌ ടെന്‍ഷന്‍ ഫ്രീ ആയിട്ടുവേണം ഒരു ദിവസം തുടങ്ങേണ്ടത്.

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented