ആരോഗ്യകരമായ പുഞ്ചിരിക്ക് 12 കാര്യങ്ങള്‍

1 teeth

1/12

ആരോഗ്യമുള്ള പല്ലുകള്‍ ആരോഗ്യമുള്ള ചിരി സമ്മാനിക്കും. പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും വളരെ പ്രധാനമാണ്. നന്നായി പുഞ്ചിരിക്കുന്നവരെ എല്ലാവര്‍ക്കുമിഷ്ടമാണ്. പുഞ്ചിരിക്കുന്നവരെ കാണുമ്പോള്‍ പോസിറ്റീവ് എനര്‍ജി തോന്നുന്നുവെന്ന് മിക്കവരും പറയാറുമുണ്ട്. എന്നാല്‍ പല്ലുകളുടെ ആരോഗ്യവും ഭംഗിയും കുറയുന്നത് ചിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കും.

പല്ലിന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ദന്ത ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്യണം. നല്ല പല്ലിനായി, ആത്മവിശ്വാസമുള്ള പുഞ്ചിരിക്കായി ഇവ ശ്രദ്ധിക്കാം.

02.jpg

2/12

എനര്‍ജി ഡ്രിങ്കുകള്‍ 

എനര്‍ജി ഡ്രിങ്കിന്റെ ഉപയോഗം പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടാതെ ഇത്തരം ഡ്രിങ്കുകളിലടങ്ങിയ ആസിഡ് പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും. അവയില്‍ പഞ്ചസാരയുടെ അളവും കൂടുതലാണ്. ആസിഡുണ്ടാക്കുന്ന ബാക്ടീരിയകളുണ്ടാവുകയും പല്ലിന് പൊട്ടലുണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ എനര്‍ജി ഡ്രിങ്കുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

3 sugar

3/12

പ്രമേഹം

പഞ്ചസാരയുടെ അളവ് കൂടുന്നത് പല്ലിന്റെ ആരോഗ്യത്തിനാവശ്യമായ ഇന്‍സുലിന്‍ കുറക്കും. അതിനാല്‍ തന്നെ അത് പല്ലിന്റെ ആരോഗ്യം കുറയുന്നതിന് കാരണമാകുകയും മോണയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

4 smoking

4/12

പുകവലി

പുകവലി പല്ലില്‍ മഞ്ഞനിറം പരത്തും. അതിലുപരിപല്ലിന്റെ ആരോഗ്യത്തെയും അത് ബാധിക്കും. പല്ല് ദ്രവിച്ചു പോകുന്നതിനുതന്നെ പുകവലി കാരണമായേക്കാം. മഞ്ഞനിറത്തിലുള്ള ദ്രവിച്ചു തുടങ്ങുന്ന പല്ലുകള്‍വെച്ച് പുഞ്ചിരിക്കുകയെന്നത് ആത്മവിശ്വാസം നല്‍കാത്ത കാര്യമാണ്. അതിനാല്‍ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനും ആരോഗ്യത്തോടെയിരിക്കാനുമായി പുകവലി ഉപേക്ഷിച്ചേക്കൂ.

5 wine

5/12

വൈന്‍

വൈന്‍ മദ്യമല്ല. വൈന്‍ കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ല, തടി കൂടാനൊക്കെ സഹായിക്കും-എന്നൊക്കെ പലരും പറയുന്നതാണ്. എന്നാല്‍ സ്ഥിരമായി വൈന്‍ കഴിക്കുന്നത് പല്ലിന്റെ ഇനാമലിനെ ദോഷമായി ബാധിക്കും. പല്ലിന് കറ പിടിക്കുന്നതിന് വൈന്‍ ഉപയോഗം കാരണമാകും. അതിനാല്‍ നിങ്ങളുടെ പുഞ്ചിരിയെ കാക്കുന്നതിന് വൈന്‍ ഉപയോഗം കുറച്ചേക്കൂ.

06.jpg

6/12

ഗര്‍ഭകാലത്ത് ശ്രദ്ധിക്കണം

പല്ലിന്റെയും മോണയുടെയും ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. മോണകളില്‍ പഴുപ്പും മറ്റുമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മോണയില്‍ രക്തസ്രാവവുമുണ്ടായേക്കാം. രാവിലെ ശുദ്ധമായ വെള്ളത്തില്‍ വായ നന്നായി കുലുക്കിയുഴിയണം. അപ്പക്കാരമുപയോഗിച്ച് പല്ല് പതിയെ തേച്ചു മിനുസപ്പെടുത്തുന്നതും നല്ലതാണ്.

7 medicine

7/12

ഡയറ്റിനുപയോഗിക്കുന്ന ഗുളികകള്‍

ശരീരഭാരം കുറക്കുന്നതിനായുപയോഗിക്കുന്ന ഗുളികകള്‍ പല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വായ വരണ്ടിരിക്കുന്നതിനും മോണകളുടെ ആരോഗ്യം ക്ഷയിക്കുന്നതിനും ഇത് കാരണമാകുന്നു. കാവിറ്റിക്കും ഇത്തരം ഗുളികകളുടെ ഉപയോഗം കാരണമാകും.

08.jpg

8/12

മിഠായികളൊഴിവാക്കാം

മിഠായി കഴിച്ചാല്‍ പല്ലുകേടാകുമെന്നത് അമ്മമാര്‍ സ്ഥിരമായി കുട്ടികളോട് പറയുന്നതാണ്. അതില്‍ സത്യമില്ലാതില്ല. മിഠായി കഴിച്ചയുടനെ ബ്രഷ് ചെയ്ത് അതിന്റെ എല്ലാ അംശവും കളയാത്ത പക്ഷം പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. മിഠായികളിലടങ്ങിയിരിക്കുന്ന പഞ്ചസാരയും മറ്റും പ്രത്യേകതരം ആസിഡുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന് കാരണമാവുകയും അത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

09.jpg

9/12

ആര്‍ത്തവകാലത്ത് 

ആര്‍ത്തവസമയത്ത് ശരീരത്തില്‍ പലവിധ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഈ സമയത്ത് മോണകള്‍ കൂടുതല്‍ മൃദുവാകാനും അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ആ സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പല്ലിന്റെ ആരോഗ്യം കുറയും.

10.jpg

10/12

വായ വരണ്ടിരിക്കുന്നതൊഴിവാക്കാം

വായ വരണ്ടിരിക്കുന്നത് പല്ലിനെയും മോണയേയും എളുപ്പത്തില്‍ ബാധിക്കും. അത് തടയുന്നതിനായി നന്നായി വെള്ളം കുടിക്കുണം. മധുരമില്ലാത്ത ച്യുയിംഗങ്ങള്‍ ചവക്കുന്നതും വായ വരണ്ടിരിക്കുന്നത് തടയാന്‍ സഹായിക്കും.

11 coffee

11/12

ചൂടുള്ളതും തണുത്തതുമായവ

നല്ല ചൂടുള്ളതോ, തണുത്തതോ ആയ പദാര്‍ത്ഥങ്ങള്‍ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുക തന്നെ ചെയ്യും. ചൂടുള്ള കട്ടന്‍ചായ, കോഫി എന്നിവയെല്ലാം കഴിക്കുന്നത് പല്ലിന് വളരെയധികം ദോഷകരമാണ്. ഈ ചൂടുകാലത്ത് തണുത്ത വെള്ളം ഇടക്കിടെ കുടിക്കുന്നത് ശീലമാക്കാറുണ്ട് പലരും. ഇവ പല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. അത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

12 Tooth paste

12/12

സമയം തെറ്റിയുള്ള ബ്രഷിംഗ് 

തോന്നുമ്പോഴൊക്കെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമല്ല. മാത്രവുമല്ല ദോഷവുമാണ്. ആസിഡുകളടങ്ങിയ ഭക്ഷണം, പഞ്ചസാരയുടെ അളവു കൂടിയ ഭക്ഷണം, വൈന്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കഴിച്ച ശേഷം ടൂത്ത് പേസ്റ്റ് ഉപയോഗിക്കാതെ ചെറുതായൊന്നു ബ്രഷ് ചെയ്യുന്നത് നല്ലതാണ്. അല്ലാത്തപക്ഷം ഇടക്കിടെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമലിന് തകരാര്‍ സംഭവിക്കാന്‍ കാരണമാകും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented