ഇവ കുടിച്ചാൽ അമിതവണ്ണത്തെ പേടിക്കേണ്ട

juice

1/5

വെജിറ്റബിൾ ജ്യൂസ്

പച്ചക്കറികളും പഴങ്ങളും  അടങ്ങിയ വെജിറ്റബിൾ ജ്യൂസിന് കലോറി കുറവാണ്. അതേസമയം നാരും ജലാംശവും കൂടുതലാണ്. എന്നാൽ പഞ്ചസാര അമിതമായി ഉപയോഗിക്കാതെ ശ്രദ്ധിക്കണം.

green tea

2/5

ഗ്രീൻ ടീ

ഗ്രീന്‍ ടീയിൽ ആൻ്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് അതിനാൽ ഗ്രീന്‍ ടീ കുടിക്കുന്നത് വിശപ്പു കുറയ്ക്കാനും ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാനും  സഹായിക്കുന്നു.

water

3/5

വെള്ളം

അമിത വണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ പച്ചവെള്ളം തന്നെയാണ് എപ്പോഴും ഫലപ്രദമായ മാര്‍ഗ്ഗം. ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത്  വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും.  
 

Vegetable Soup

4/5

വെജിറ്റബിൾ സൂപ്പ്

വെജിറ്റബിൾ സൂപ്പിലുള്ള  പച്ചക്കറികളിൽ നാരും ജലാംശവും കൂടുതലാണ്. അതിനാൽ വയര്‍ നിറയുന്നതിൽ മറ്റ് ഭക്ഷണങ്ങൾ കുറച്ചേ കഴിക്കാൻ സാധിക്കൂ. വിറ്റമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയ പച്ചക്കറികൾ ശരീരത്തിന് ആവശ്യമായ  ഊര്‍ജം നൽകുകയും ചെയ്യുന്നു.

 Black Coffee

5/5

കട്ടൻ കാപ്പി

ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാൻ കട്ടൻ കാപ്പി സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തിലെ അമിതമായുള്ള കലോറിയെ എരിയിച്ച് കളയുന്നു. എന്നാൽ കട്ടൻ കാപ്പി അമിതമായി കുടിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

photo credit:  gettyimages, fayetteworks

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented