കാന്‍സറിനെ തടയുന്ന 10 ഭക്ഷ്യവസ്തുക്കള്‍

tomato

1/10

തക്കാളി

തക്കാളിയുടെ ചുവന്ന നിറത്തില്‍ അടങ്ങിയിട്ടുള്ള ലൈക്കോപെന്‍ എന്ന പിഗ്മെന്റ് കാന്‍സറിനെ ചെറുക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ അടക്കമുള്ളവയ്‌ക്കെതിരെ പോരാടാന്‍ തക്കാളി ജ്യൂസ്, സോസ്, പേസ്റ്റ് തുടങ്ങിയ സംസ്‌കരിച്ച തക്കാളി ഉല്‍പന്നങ്ങള്‍ക്ക് കഴിയും.

 

turmeric

2/10

മഞ്ഞള്‍

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ഘടകത്തിന് ഫലവത്തായി കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. പല തരത്തില്‍പ്പെട്ട കാന്‍സര്‍ കോശങ്ങളും വളരുന്നതിനെയും പടരുന്നതിനെയും തടയാന്‍ ഇതിന് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

 

leaf

3/10

ഇലക്കറികള്‍

കടുക് ഇല, ചുവന്ന ചീര, പച്ചടിച്ചീര, കാബേജ്, ചിക്കറി തുടങ്ങിയ കകരിംപച്ച നിറമുള്ള ഇലക്കറികളില്‍ ഫൈബര്‍, ഫോലെറ്റ്, കരോട്ടിനോയ്ഡസ് തുടങ്ങിയ ഘടകങ്ങളുണ്ട്. വായ, ശ്വാസനാളം, ശ്വാസകോശം, ത്വക്ക്, വയര്‍ തുടങ്ങിയ ഇടങ്ങളില്‍ വരുന്ന കാന്‍സറുകളെ പ്രതിരോധിക്കാന്‍ ഇതിന് കഴിവുണ്ട്. 

 

beans

4/10

ബീന്‍സ്‌

 

കാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ബീന്‍സ്. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കല്‍സ്, ശരീര കലകളെ കാന്‍സറിലേയ്ക്ക് നയിക്കുന്ന ക്ഷതങ്ങളില്‍നിന്ന് സംരക്ഷിക്കുന്നു. മുഴകളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും സമീപസ്ഥലങ്ങളിലേയ്ക്ക് പടരുന്നത് തടയുകയും ചെയ്യും.

 

water

5/10

grape

6/10

മുന്തിരി

കറുത്ത മുന്തിരിങ്ങയില്‍ അടങ്ങിയിരിക്കുന്ന റെസ് വെറാട്രോള്‍ എന്ന ആന്റിഓക്‌സിഡെന്റിന്‌ കോശങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും കഴിയുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മുന്തിരിയുടെ കാന്‍സര്‍ പ്രതിരോധ ഗുണം തീര്‍ത്തും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

 

tea

7/10

breakfast

8/10

ഫോലേറ്റ്​

മലാശയം, സ്തനം തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ ശരീരത്തിലുണ്ടാകുന്ന ഫോലേറ്റിന് കഴിയും.  ഗോതമ്പും മറ്റ് ധാന്യങ്ങളും ഉപയോഗിച്ചുള്ള പ്രഭാതഭക്ഷണം ഫോലെറ്റ് ലഭിക്കാന്‍ സഹായിക്കും. ഓറഞ്ച് ജ്യൂസ്, തണ്ണിമത്തങ്ങ, സ്ട്രോബറി, മുട്ട, ബീന്‍സ്, സൂര്യകാന്തിവിത്ത്, ഇലക്കറികള്‍ തുടങ്ങിയവയില്‍നിന്നും ഫോലേറ്റ് ലഭ്യമാകും. 

green veg

9/10

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും പൊതുവില്‍ കാന്‍സറിനെ മറികടക്കാന്‍ ശേഷിയുള്ള പോഷകാംശങ്ങള്‍ അടങ്ങിയവയാണ്. നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കൂടുതല്‍ പോഷകങ്ങളുണ്ട്. മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ശരീരഭാരം കൂടുതലുള്ളവരില്‍ കുടല്‍, അന്നനാളം, വൃക്ക തുടങ്ങിയവയ്ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കരിംപച്ച, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട പച്ചക്കറികള്‍ ശീലമാക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കും.

 

vegitables

10/10

ശരിയായ ചേരുവ

ചില ഭക്ഷ്യവസ്തുക്കളുടെ ശരിയായ ചേരുവയ്ക്ക് കാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ഭക്ഷണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പഴങ്ങളും പച്ചക്കറികളും ബാക്കി മാംസാഹാരവും ഉപയോഗിക്കുന്നതായിരിക്കും ഗുണകരം. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ പഠനത്തില്‍ കാന്‍സറിനെതിരെ പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ മാര്‍ഗ്ഗം ഈ രീതിയിലുള്ള ഭക്ഷണ ക്രമീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷ്യശീലത്തെ ഈ വെളിച്ചത്തില്‍ ഒന്ന് വിലയിരുത്തി നോക്കൂ...

തയ്യാറാക്കിയത്: ശ്യം മുരളി

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented