ചെറുനാരങ്ങനീര് ഉയര്‍ത്തുന്ന ആറ് ആരോഗ്യപ്രശ്‌നങ്ങള്‍

Teeth

1/6

പല്ലിന്റെ ഇനാമലിന് തേയ്മാനമുണ്ടാക്കും

അമിതമായി സിട്രിക്ക് ആസിഡ് വായിലെത്തുന്നത് പല്ലിന്റെ ഇനാമലിന് തേയ്മാനമുണ്ടാക്കുമെന്നും നിറംമങ്ങുന്നതിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. ചെറുനാരങ്ങ നീര് മാത്രമല്ല ഓറഞ്ച് ആയാലും അങ്ങനെതന്നെ. അതുകൊണ്ട് ചെറുനാരങ്ങനീര് ഉപയോഗിക്കുമ്പോള്‍ മറ്റ് ദ്രാവകങ്ങള്‍ക്കൊപ്പമോ ആഹാരങ്ങള്‍ക്കൊപ്പമോ ഉപയോഗിക്കുക.

 

Heart Burn

2/6

നെഞ്ചെരിച്ചില്‍

വെറുംവയറ്റില്‍ ചെറുനാരങ്ങ നീര് കഴിക്കുന്നത് ഒഴിവാക്കുക. ആസിഡ് സ്വഭാവമുള്ളതിനാല്‍ അത് നെഞ്ചെരിച്ചിലിനും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. നാരങ്ങവെള്ളം കുടിക്കുന്നത് തീര്‍ച്ചയായുംനല്ലതാണ് എന്നാല്‍ ചെറുനാരങ്ങ നീരിന്റെ അളവില്‍ ശ്രദ്ധിക്കണം. നാരങ്ങനീരിനൊപ്പം തേനും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Stomach Ache

3/6

വയറുവേദന

അപൂര്‍വ്വമായി കാണുന്ന പ്രശ്‌നമാണിത്. അസിഡിക് സ്വഭാവമുള്ളതിനാല്‍ ചെറുനാരങ്ങ നീര് അമിതമായി കഴിക്കുമ്പോള്‍ അത് വയറു വേദനയ്ക്ക് ഇടയാക്കിയേക്കും. ശരീരത്തിന് ഒരു നിശ്ചിതഅളവ് അസ്‌കോര്‍ബിക് ആസിഡ് താങ്ങാനുള്ള ശേഷിയേഉള്ളൂ.

 

frequent Urination

4/6

നിര്‍ജ്ജലീകരണവും ഇടക്കിടെയുള്ള മൂത്രശങ്കയും

ചെറുനാരങ്ങയില്‍ അസ്‌കോര്‍ബിക് ആസിഡ് അഥവാ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അത് ഇടക്കിടെയുള്ള മൂത്രശങ്കയ്ക്കിടയാക്കുന്നു. നാരങ്ങനീര് കൂടുതല്‍ ശരീരത്തിലെത്തിയാല്‍ കൂടുതല്‍ മൂത്രം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കാനിടയാക്കും. അത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ അത് അമിതമായി ശരീരത്തിലെത്തിയാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.

Pimples

5/6

Dry Skin

6/6

വരണ്ട ചര്‍മ്മം

നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമാണെങ്കില്‍ സൗന്ദര്യ സംരക്ഷണത്തിന് ചെറുനാരങ്ങ നീര് ഒരിക്കലും ഉപയോഗിക്കരുത്. അത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും  

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented