ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം; കുടവയര്‍ കുറയ്ക്കാം

45

1/12

ഒഴിവാക്കാം ഐസ്‌ക്രീം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് ഐസ്‌ക്രീം. പാലുത്പന്നമായതിനാല്‍ കാല്‍സ്യം നിറഞ്ഞിട്ടുണ്ടെങ്കിലും ഹാഫ് കപ്പ് ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്നത് 230 കലോറിയാണ്. ഇനി നട്ട്‌സ് നിറച്ച ഐസ്‌ക്രീം ആണെങ്കില്‍ കലോറി വീണ്ടും ഉയരും. അതുകൊണ്ട് തന്നെ അമിതമായ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി ഐസ്‌ക്രീം കുടവയര്‍ സമ്മാനിക്കും.

56

2/12

ചിപ്‌സ്

കഴിച്ചു തുടങ്ങിയാല്‍ അത്ര പെട്ടെന്നൊന്നും നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ചിപ്‌സ്. ഒഴിവുനേരത്ത്‌ വെറുതെ കൊറിക്കുന്ന ചിപ്‌സ് ആരോഗ്യത്തിന് അത്ര നല്ലതല്ല. പതിനഞ്ച് ചിപ്‌സില്‍ ഏകദേശം 160 കലോറിയുണ്ട്. അതുകൊണ്ട് തന്നെ ഇടനേരങ്ങളില്‍ ചിപ്‌സ് കൊറിക്കുന്ന ശീലം ഒഴിവാക്കുക.

56

3/12

വേണ്ട പിസയും ബര്‍ഗറും

എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട സ്‌നാക്‌സാണ് പിസയും ബര്‍ഗറും . എന്നാല്‍ പിസയും ബര്‍ഗറും ഒരു ശീലമാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സോസേജ്, ഹാം, വെണ്ണ എന്നിവയടങ്ങിയ പിസയില്‍ 300 കലോറിയോളം ഊര്‍ജമടങ്ങിയെന്നിരിക്കെ ചിക്കന്‍,ബീഫ് എന്നിവ നിറച്ച പിസയാണെങ്കില്‍ അതിനേക്കാള്‍ കലോറി ശരീരത്തിലുണ്ടാവുകയും ഇത് കുടവയറിന് കാരണമാകുകയും ചെയ്യും. ബര്‍ഗറിലാകട്ടെ 1000 കലോറിയോളം ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്.

45

4/12

ബിയര്‍

ബിയര്‍ കുടിക്കുന്നത് കുടവയര്‍ സമ്മാനിക്കുമെന്നത് മിക്ക ആളുകള്‍ക്കും അറിയാവുന്നതാണ്.12 ഔണ്‍സ് ബിയറില്‍ അടങ്ങിയിരിക്കുന്നത് 150 കലോറിയാണ്. ഇത്തരത്തില്‍ വളരെ ഉയര്‍ന്ന കലോറി അടങ്ങിയതിനാലാണ് ബിയര്‍ കുടവയറിലേക്ക് നയിക്കുന്നത്.ബിയര്‍ കുടക്കുന്നതിനൊപ്പം കഴിക്കാനായി എടുക്കുന്ന ചിപ്‌സ് പോലുളള വറുത്ത ആഹാരങ്ങളും ശരീരത്തിന് ഏറെ ദോഷം ചെയ്യും.

56

5/12

ചുവന്ന മാംസം

മാംസാഹാരം അമിതമായി കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയത് കൂടാതെ ആവശ്യത്തിലേറെ കലോറിയും അടങ്ങിയതിനാല്‍ ചുവന്നമാംസം കഴിക്കുന്നത് വയറിന് ചുറ്റും കൊഴുപ്പടിയാനും ഇത് കുടവയറിനും കാരണമാകുന്നു.

67

6/12

കോക്ക്‌ടെയിലുകള്‍

സോഷ്യല്‍ ഡ്രിങ്കിങ് വേളകളില്‍ ഇപ്പോള്‍ കോക്ക്ടെയിലുകള്‍ ഒഴിച്ചുകൂടാത്ത ഒന്നായി മാറിയിരിക്കുന്നു. സ്‌കോച്ച്. വോഡ്ക എന്നിവയുടെ മിശ്രിതമായ ഒരു ഗ്ലാസ് കോക്ക്‌ടെയിലില്‍ അടങ്ങിയിരിക്കുന്നത് 284 കലോറിയാണ്. അതായത് വളരെ കൂടിയ ഊര്‍ജം. അതിനാല്‍ സ്ഥിരമായി കോക്ക്‌ടെയില്‍ ശീലമാക്കുന്നത് അമിതവണ്ണത്തിലേക്കും കുടവയറിലേക്കും നയിക്കും.

67

7/12


ഹോട്ട് ഡോഗ്‌സ്

ആദ്യകാലത്ത് വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഹോട്ട് ഡോഗ്‌സ് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വെണ്ണയും കൊഴുപ്പും പൊണ്ണത്തടിക്ക് കാരണമാകുന്നു.

677

8/12

സോഡയെന്ന വില്ലന്‍

രൂപത്തിലും രുചിയിലും നിറത്തിലും ഏറെ മാറ്റങ്ങള്‍ വന്നെങ്കിലും ഇന്നും ഏറെപ്പേര്‍ക്കും പ്രിയപ്പെട്ട പാനീയമാണ് സോഡ. എന്നാല്‍ സ്ഥിരമായി സോഡ കുടിക്കുന്നത് പൊണ്ണത്തടിയിലേക്കും കുടവയറിനും കാരണമാകും.ഇരുപത് ഔണ്‍സ് സോഡയില്‍ ഏകദേശം 250 കലോറിയോളം ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്.

67

9/12

നാരടങ്ങിയ ഭക്ഷണം

നാരടങ്ങിയ പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും കൂടുതലായി കഴിക്കുന്നത് ശരീരത്തില്‍ അമിതമായി അടിയുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും കുടവയര്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

4

10/12

ശീലമാക്കാം തൈര്

സാലഡ് ശീലിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കും. തൈരിനോടൊപ്പം പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് കഴിക്കുന്നത് തടി കുറയാനും കുടവയര്‍ നിയന്ത്രിക്കാനും സഹായിക്കും. 

2

11/12

കഴിക്കാം കൂടുതല്‍ ഫ്രൂട്ട്‌സ്

ബ്രെയ്ക്ക് ഫാസ്റ്റിനും, ലഞ്ചിനും, ഡിന്നറിനും ഒപ്പം ഫ്രൂട്ട്‌സ് ഒരു ശീലമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും കുടവയര്‍ വരാതിരിക്കാനും സഹായകമാകും.

1

12/12

വ്യായാമം ശീലമാക്കാം

ദിവസവും ലളിതമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് കുടവയര്‍ വരാതിരിക്കാന്‍ സഹായിക്കും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented