മുങ്ങിനിവരാം ആരോഗ്യമുള്ള ജീവിതത്തിലേക്ക്

01.jpg

1/10

നീന്തി കയറുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍

കായികബലം ആവശ്യമുള്ള വിനോദമോ പ്രവൃത്തിയോ ശീലമാക്കുന്നത് ആരോഗ്യകരമായ ശരീരവും ഊര്‍ജ്ജസ്വലമായ മനസ്സും സ്വന്തമാക്കാന്‍ സഹായിക്കും. കുട്ടിക്കാലംതൊട്ടേ കായികവിനോദങ്ങള്‍ ശീലമാക്കിയവര്‍ കൗമാരത്തിലും യൗവനത്തിലും ആശീലം വിടാതെ സൂക്ഷിക്കും.

ഊര്‍ജസ്വലമായ ശരീരവും മനസും സ്വന്തമാക്കാന്‍ ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദ്ധര്‍ ഒരു പോലെ നിര്‍ദേശിക്കുന്ന വ്യായമമാണ് നീന്തല്‍. ബാലപാഠങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ പിന്നെ അനായാസേന ചെയ്യാവുന്ന രസകരമായ ഒരു വ്യായമമാണത്.

 

02.jpg

2/10

ഹൃദയാരോഗ്യം


ഹൃദയത്തിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്ന വ്യായമമാണ് നീന്തല്‍. അരമണിക്കൂര്‍ വച്ച് ആഴ്ചയില്‍ മൂന്ന് തവണ നീന്തിയാല്‍ തന്നെ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കാര്യമായി കുറയ്ക്കാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു

 

03.jpg

3/10

കലോറി കത്തിച്ചുകളയാം

ശരീരത്തെ ഫഌ്‌സിബളാക്കാനും അധികകലോറി കത്തിച്ചു കളയാനും  നീന്തലിലൂടെ സാധിക്കും. സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാനും, ഉത്സാഹം നിലനിര്‍ത്താനും നീന്തലിലൂടെ സാധിക്കും. നീന്തുമ്പോള്‍ ശരീരത്തിലെ എല്ലാ പേശികളും പ്രവര്‍ത്തനസജ്ജമാക്കുകയും അവ ബലപ്പെടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും ഹൃദയത്തെ കരുത്തുറ്റതാക്കും ശരീരം കൂടുതല്‍ ഫഌ്‌സിബളായി മാറും.

 

04.jpg

4/10

അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യം

അസ്ഥികളേയും സന്ധികളേയും ബലപ്പെടുത്താന്‍ നീന്തല്‍ ഒരു ശീലമാക്കുന്നതിലൂടെ സാധിക്കും. പ്രായമായവര്‍ക്കും അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും നീന്തല്‍ ശീലമാക്കുന്നത് ഗുണം ചെയ്യും.

 

05.jpg

5/10

പേശികളുടെ പ്രവര്‍ത്തനം

ശരീരപേശികളുടെ പ്രവര്‍ത്തനും ഒപ്പം ശരീരത്തിന്റെ ബാലന്‍സിംഗും ഇത് രണ്ടുമാണ് നീന്തലിന്റെ അടിസ്ഥാനം. ഇതരകായികഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നീന്തുമ്പോള്‍ നാം അസ്ഥികളിലും പേശികളിലും നേരിട്ട് സമ്മര്‍ദ്ദം കൊടുക്കുന്നില്ല.

 

06.jpg

6/10

ശ്വസന പ്രക്രിയ


നീന്തലില്‍ ശ്വസനപ്രക്രിയയ്ക്ക് വലിയ പങ്കുണ്ട്. നീന്തുന്നതിനിടയ്ക്കുള്ള ചെറിയ ഇടവേളകളില്‍ നീണ്ട ശ്വാസമെടുക്കുന്നത് പതിവാക്കുന്നതോടെ ശ്വസനേന്ദ്രിയങ്ങളും ശ്വാസകോശങ്ങളും കുടുതല്‍ ബലപ്പെടും.

 

07.jpg

7/10

ഒറ്റശ്വാസം

നീന്തലിലൂടെ ഒറ്റശ്വാസത്തില്‍ തന്നെ കൂടുതല്‍ വായു വലിച്ചെടുക്കാന്‍ ശരീരം പഠിക്കും. ഓടുന്നതടക്കമുള്ള മറ്റു കായികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴും വ്യത്യസ്തമായ കാലാവസ്ഥകളിലും ഇത് വലിയ ഗുണം ചെയ്യും.

 

08.jpg

8/10

ഗര്‍ഭിണികള്‍ക്കുമാകാം

നീന്തലില്‍ നിന്ന് ആരും ഒഴിഞ്ഞു നില്‍ക്കേണ്ടതില്ല.പ്രായഭേദമന്യേ കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും നീന്തി രസിക്കാം. ഗര്‍ഭിണികള്‍ക്കും നീന്തല്‍ മികച്ചൊരു വ്യായാമമാണ്.

 

09.jpg

9/10

മാനസീകോല്ലാസം

ശാരീരികമായി മാത്രമല്ല മാനസികമായും നീന്തല്‍ നിങ്ങളെ ഉന്മേഷവാനാക്കും . കുഞ്ഞുങ്ങളെയെന്ന പോലെ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും നീന്തിയും രസിക്കുമ്പോള്‍ നിങ്ങളുടെ മാനസികസമ്മര്‍ദങ്ങളും ജലത്തില്‍ അലിഞ്ഞു പോവും.

 

10.jpg

10/10

രക്തയോട്ടം

നീന്തുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കും. ശരീരത്തിലെ എല്ലാ ആന്തരിക പ്രവര്‍ത്തനങ്ങളേയും അത് വലിയ രീതിയില്‍ സഹായിക്കും. മുങ്ങാംകുഴിയിട്ട് വെള്ളത്തിനടിയിലേക്ക് പോകുമ്പോള്‍ ജലത്തിനടിയില സാഹചര്യത്തെ നേരിടുന്നതിനായി ശ്വാസകോശങ്ങള്‍ കൂടുതല്‍ വികാസം പ്രാപിക്കും.  

ജലാഴങ്ങളില്‍ മുങ്ങാംകുഴിയിട്ട് പൊങ്ങി നിവരുമ്പോഴേക്കും ശരീരത്തില്‍ ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ജലത്തിനുള്ളിലെ യോഗയ്ക്കും, എയറോബിക്‌സിനും, ഡാന്‍സിനുമെല്ലാം ഇന്ന് വലിയ പ്രചാരം കിട്ടുന്നത്.

തയ്യാറാക്കിയത്: പ്രണവ് പ്രകാശ്‌

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented