താരനകറ്റാന്‍ ചില ലളിതമായ മാര്‍ഗങ്ങള്‍

67

1/8

മുടികൊഴിച്ചിലിനെ കൂടാതെ ശരീരത്തിലെ ത്വക്കിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലമുടിയുടെ നശിച്ചുപോയ കോശങ്ങള്‍ പുറത്ത് വരികയും ത്വക്കില്‍ പടരുകയും ചെയ്യുന്നതാണ് താരന് കാരണമാകുന്നത്.

ഇതിനെത്തുടര്‍ന്ന് ത്വക്കില്‍ തിണര്‍പ്പുകളും ചൊറിച്ചിലും അനുഭവപ്പെടും..എന്നാല്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ തുടക്കത്തില്‍ തന്നെ താരന്‍ നിയന്ത്രിച്ച് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. ഇതാ താരനെ അകറ്റാനുളള ടിപ്‌സ്...

 

78

2/8

മുടി വ്യത്തിയായി കഴുകുക

മുടിയിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യേണ്ടത് താരനെ അകറ്റാന്‍ എടുക്കേണ്ട ആദ്യത്തെ നീക്കമാണ്. അധികം കെമിക്കല്‍ അടങ്ങാത്ത ഷാമ്പൂ ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം മുടി കഴുകുക. ഇത് തലയിലെ വിയര്‍പ്പിനേയും അഴുക്കിനേയും അകറ്റുന്നു.

67

3/8

ചെമ്പരത്തി

വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം 
നന്നായി അരച്ചെടുത്ത ചെമ്പരത്തി താളിയുപയോഗിച്ച് മുടി കഴുകുക. ഇത് തലയ്ക്ക് തണുപ്പ് പ്രദാനം ചെയ്യുന്നതിനോടൊപ്പം താരന്‍ അകറ്റാനും സഹായിക്കും.

67

4/8

ഉഴുന്ന്

 വെളളത്തില്‍ കുതിര്‍ത്ത ഉഴുന്ന് നന്നായി അരിച്ച് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

56

5/8

ചെറുനാരങ്ങാനീര്

ചൂടാക്കിയ വെളിച്ചണ്ണയില്‍ അല്‍പ്പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ പൂര്‍ണ്ണമായും മാറും.

curd

6/8

2

7/8

എള്ളെണ്ണ

വെളിച്ചെണ്ണയെക്കൂടാതെ എള്ളെണ്ണയും മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കും. ആഴ്ചയില്‍ രണ്ട് തവണ എള്ളെണ്ണ ഉപയോഗിച്ചുളള ഹെയര്‍ മസാജിങ് താരനകറ്റാന്‍ സഹായിക്കും.

11

8/8

 വിനാഗിരി

ഒരു കപ്പ് വെളളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് മുടിയില്‍ തേച്ചശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുന്നത് താരന്‍ തടയാന്‍ സഹായിക്കും.

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented