നഖങ്ങള്‍ മോടിയാക്കാം

1

1/13

മാനിക്യൂര്‍ എപ്പോള്‍

മുഖംപോലെ മിനുക്കി സൂക്ഷിക്കേണ്ടവയാണ് കൈനഖങ്ങള്‍. നഖസൗന്ദര്യം മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കമെന്നതില്‍ ഇന്നാര്‍ക്കും സംശയംതെല്ലുമില്ല. അതിനാല്‍തന്നെ കൈവിരലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധചെലുത്തുന്നവരാണ് എല്ലാവരും.

നഖ സൗന്ദര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് എപ്പോഴാണ് ചിന്തിച്ചുതുടങ്ങേണ്ടത്? കൗമാരത്തില്‍ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങാം. മിക്ക സലൂണുകളും സുരക്ഷിതമാണ്. ചിലയിടങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സേവനവുമുണ്ട്.
 

2

2/13

യു.വി അപകടകാരിയല്ല

കൈവിരലുകള്‍ ഇടയ്ക്കിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ കീഴില്‍ വച്ച് മാനിക്യൂര്‍ ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നന്നെല്ലെന്ന വാദം അത്ര ശരിയല്ല. വെയിലു കൊള്ളിച്ച് കറുപ്പിക്കാനുപയോഗിക്കുന്ന സൂര്യ രശ്മിയിലെ യു.വി രശ്മികളുടെ അത്ര കാഠിന്യം മാത്രമേ ഇവയ്ക്കുമുള്ളൂ. ചുളിവുകളോ, ത്വക്ക് രോഗങ്ങളോ ഇതു മൂലം വരില്ല. സണ്‍സ്‌ക്രീന്‍ ലോഷന്‍ കൈയ്യില്‍ പുരട്ടിയാല്‍ മതിയാകും.

3

3/13

കുഴിനഖത്തിന് പ്രത്യേക പരിചരണം

പുറത്തേക്ക് വളരുന്ന നഖങ്ങള്‍ക്ക് താങ്ങു നല്കുന്നതിന് കടലാസ് പട്ട നല്കാം.ആദ്യം തന്നെ ബേസ് കോട്ട് നല്കുകയാണ് വേണ്ടത്. ഒരേ പോളീഷുപയോഗിച്ച് പട്ടയും നഖവും പോളീഷ് ചെയ്യാം. കുഴിനഖം കഠിനമാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കണ്ട.

4

4/13

അണുബാധയുണ്ടാകാതെ നോക്കാം

സലൂണിലെ ഉപകരണങ്ങള്‍ അണുബാധാ വിമുക്തമാണെന്ന് ഉറപ്പു വരുത്തണം. സ്വന്തമായി ഉപകരണങ്ങള്‍ കൊണ്ടു പോകുന്നവരും ഉണ്ട്. മാനിക്യൂറിനു ശേഷം ചൊറിച്ചിലോ പുകച്ചിലോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ അവരോട് വിവരം പറയുക. നഖങ്ങള്‍ ചുവന്ന് തടിച്ചു വരുകയോ കൂടുതല്‍ അസ്വസ്ഥതയോ തോന്നിയാല്‍ ഡോക്ടറെയ കാണണം.

5

5/13

ഫ്രഞ്ച് മാനിക്യൂര്‍

മങ്ങിയ പിങ്ക് നെയില്‍ പോളീഷും നഖത്തിന്റെ അറ്റത്ത് മാത്രം വെള്ള നിറവും നഖങ്ങള്‍ക്ക് ക്ലാസ്സിക് ഭംഗിയോ, പഴയ ഫാഷന്റെ ഓര്‍മ്മയോ തന്നേക്കാം. നഖങ്ങള്‍ക്ക് ഇത് നീളക്കൂടുതല്‍ തോന്നിപ്പിക്കും. തീര്‍ച്ചയായും ഗൗരവമുള്ള അവസരങ്ങളില്‍ ഏറെ യോജിക്കുന്നത് മങ്ങിയ നിറങ്ങളാണ്. ഉദാ: അഭിമുഖ പരീക്ഷകള്‍

6

6/13

പൊട്ടിയ നഖങ്ങള്‍ക്ക്

ഒരുപക്ഷേ നിങ്ങളുടെ ഭ്രാന്തന്‍ ആശയങ്ങള്‍ നഖങ്ങളുടെ ഭംഗി നശിപ്പിച്ചേക്കാം. നഖങ്ങളില്‍ പൊട്ടലുണ്ടായാല്‍ ജെല്‍ അല്ലെങ്കില്‍ ഷെല്ലാക്ക് മാനിക്യൂറുകള്‍ പ്രയോജനകരമാകും. മൂന്നാഴ്ച വരെ നഖങ്ങളുടെ തിളക്കവും മിനുസവും കാത്തു സൂക്ഷിക്കാന്‍ ഇത് സഹായിക്കും. മാനിക്യൂറിനു ശേഷം നിരവധി അടുക്ക് നെയില്‍ പോളീഷ് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഇവ നീക്കം ചെയ്യാന്‍ ഇത്തിരി കഷ്ടപ്പെടുമെന്നു മാത്രം.
 

7

7/13

കൈകള്‍ക്കു ചേരുന്ന ആകൃതി

നഖങ്ങള്‍ ചെറുതോ നീണ്ടതോ മുനയുള്ളതോ ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നത് ആലോചിച്ച് വേണം. ഓവല്‍ ആകൃതിയാണ് മിക്കവാറും വിരലുകള്‍ക്ക് ചേരുന്നത്. മിതത്വമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ കുറച്ചു വൃത്താകൃതി വിരലുകള്‍ക്കു നല്കാം. നീണ്ട വിരലുകള്‍ക്കാണ് ചതുര നഖങ്ങള്‍ ഏറെ യോജിക്കുന്നത്. അരികുകള്‍ വൃത്താകൃതിയില്‍ വെട്ടിയൊതുക്കിയ ചതുര നഖങ്ങള്‍ക്ക് ഭംഗിയേറും. കൂര്‍ത്ത മുനയുള്ള നഖങ്ങള്‍ വിരലുകള്‍ക്ക് നീളക്കൂടുതല്‍ തോന്നിപ്പിക്കും.

8

8/13

നെയില്‍ പോളീഷ് തെരഞ്ഞെടുക്കുമ്പോള്‍

കടും ചുവപ്പ് നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുമോ അതോ പേടിപ്പിക്കുമോ? ഉത്തരം നിങ്ങളുടെ തൊലിയുടെ നിറത്തിലാണ്. ഒലീവ് നിറമെങ്കില്‍ വെള്ള, ചോക്കലേറ്റ്, ഇളം ചുവപ്പ് നിറങ്ങള്‍ നന്ന്. നഖങ്ങള്‍ക്കു മുകളില്‍ സെലോഫാന്‍ ടേപ്പ് ചുറ്റി അതിന്‍ നെയില്‍ പോളീഷ് ഇട്ട് പരിശോധിച്ചിട്ട് നിറം തെരഞ്ഞെടുക്കാം.

9

9/13

പേള്‍ പിങ്ക് കൂടുതല്‍ തിളക്കത്തോടെ

മങ്ങിയതോ പേള്‍, പിങ്ക് നിറത്തിലുള്ളതോ ആയ നെയില്‍ പോളിഷുകള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ നാള്‍ തിളക്കത്തോടെ നിലനില്‍ക്കും. ന്യൂട്രല്‍ നിറങ്ങള്‍ നഖത്തിലെ കുഴികളും പോറലുകളും കുറച്ചു മാത്രമേ കാണിക്കൂ. വീട്ടില്‍ ചെറിയ ടച്ച് അപ്പ് നടത്തുന്നതിന് ഒരു പാളി കൂടി നെയില്‍ പോളീഷ് ഇട്ടാല്‍ മതി. രണ്ട് നേരിയ പാളികളാണ് കട്ടിയുള്ള ഒരു പാളിയേക്കാള്‍ നഖത്തിന് സൗന്ദര്യം നല്കുന്നത്.

10

10/13

കടുംനിറങ്ങള്‍ക്ക് പരിചരണമേറെ

നീല, പച്ച, മഞ്ഞ തുടങ്ങി കടുപ്പമുള്ള നിറങ്ങളോടുള്ള പ്രിയം ഒരിക്കലും നമുക്ക് കുറയാറില്ല. വൃത്തിയും പുതുമയുള്ളതുമായ നിറങ്ങള്‍ക്കാണ് കൂടുതല്‍ ആകര്‍ഷകത്വം. ഇത്തരം നിറങ്ങള്‍ നല്‍കുമ്പോള്‍ നഖങ്ങളുടെ പരിചരണം ഇടയ്ക്കിടെ ആവശ്യമായി വരും, നഖം വളരുമ്പോള്‍ തെളിഞ്ഞ് കാണുന്ന നഖത്തിന്റെ നിറം അഭംഗിയുണ്ടാക്കുമെന്നതാണ്
കാരണം.

11

11/13

വ്യാജമാണ് പക്ഷേ...

കട്ടിയില്ലാത്തതോ കേടുകള്‍ വന്നതോ പൊട്ടിയതോ ആണോ നഖങ്ങളെങ്കില്‍ കൃത്രിമ നഖങ്ങള്‍ ഉപയോഗിക്കാം. പക്ഷേ അവയെ പരിപാലിക്കാന്‍ ഇടയ്ക്കിടയ്ക്ക് ബ്യൂട്ടിപാര്‍ലറുകളില്‍ പോകേണ്ടി വരും. മാത്രമല്ല, ശരിക്കുമുള്ള നഖങ്ങളെ കൂടുതല്‍ നശിപ്പിക്കുന്നതിന് ഇത് കാരണമാകുകയും ചെയ്യും. ഈറനുള്ളതോ, അയവുള്ളതോ, പൊട്ടിയതോ ആണ് കൃത്രിമ വിരലുകളെങ്കില്‍ നഖങ്ങള്‍ക്കിടയില്‍ ഈര്‍പ്പം കെട്ടി നിന്ന് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. കൃത്രിമ നഖങ്ങള്‍ ഇടയ്ക്ക് മാറ്റി വയ്‌ക്കേണ്ടത് നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്.

12

12/13

നഖങ്ങളിലെ കല

ഒരൊറ്റ നിറത്തേക്കാള്‍ നഖങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത് അതില്‍ ചെറിയ മുത്തുകളോ ഡിസൈനുകളോ ചേര്‍ക്കുമ്പോഴാണ്. പഴയ പെയിന്റിന്റെ പ്രതീതിയുണ്ടാക്കുന്ന പോറലുകളും നഖത്തിന്റെ അഗ്രങ്ങളില്‍ മാത്രം നിറങ്ങള്‍ നല്കുന്നതും പുതിയ ട്രന്‍ഡ്. മെറ്റാലിക് പോളീഷിനുള്ളില്‍ മാഗ്നറ്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നത് യുവത്വത്തിന്റെ പ്രിയപ്പെട്ട ട്രെന്‍ഡാണ്. മൂണ്‍ മാനിക്യൂര്‍ എന്നറിയപ്പെടുന്ന രീതിക്കും ആരാധകരേറെ. മങ്ങിയ നിറത്തില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ നഖത്തിന്റെ പകുതിയില്‍ നെയില്‍ പോളീഷ് ഇട്ട്, മുകള്‍ പകുതിയില്‍ മറ്റു നിറങ്ങളിടുന്നതിനാണ് ഈ പേര് പറയുന്നത്.


 

13

13/13

ദൈനംദിന സംരക്ഷണം

പാത്രം കഴുകുമ്പോഴും പൂന്തോട്ടത്തിലെ പണികള്‍ക്കും പെയിന്റിങ്ങിനും മറ്റും പോകുമ്പോഴും കൈയ്യുറകള്‍ ധരിക്കാന്‍ മറക്കരുത്. പ്രൈസ് ടാഗ് ചുരണ്ടിക്കളയാന്‍ നഖത്തിനു പകരം സ്പൂണോ മറ്റെന്തെങ്കിലുമോ ഉപയോഗിക്കുക. സോഡാക്കുപ്പി തുറക്കാന്‍ നഖങ്ങളുപയോഗിക്കേണ്ട. ബാര്‍ സോപ്പിനു പകരം ഹാന്‍ഡ് വാഷ് ശീലിക്കാം. ക്യൂട്ടിക്കിള്‍ മൃദുലമായിരിക്കാന്‍ ലോഷന്‍ ഉപയോഗിക്കാം.

മാനിക്യൂര്‍ ചെയ്യുന്നതിനു മുമ്പു തന്നെ പേഴ്‌സും താക്കോലുമെല്ലാം പുറത്തെടുത്തു വയ്ക്കണം. ഉണങ്ങാത്ത വിരലുകളുമായി പേഴ്‌സിനുള്ളില്‍ കൈയ്യിട്ട് നെയില്‍ പോളീഷ് പോകാതിരിക്കാനാണിത്. വസ്ത്രങ്ങളില്‍ പോളീഷ് പടരാതിരിക്കാനും പോളീഷ് കോട്ടിടുന്നത് നല്ലതായിരിക്കും. നഖങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക എണ്ണയും ഉപയോഗിക്കാം.

ബ്യൂട്ടിപാര്‍ലറിനു പുറത്തു വച്ച് വിരലുകളില്‍ എന്തെങ്കിലും വരയോ കുറിയോ ഉണ്ടായാല്‍ ദേഷ്യം വരാന്‍ മറ്റൊന്നും വേണ്ട. വിഷമിക്കണ്ട, കുറച്ച് അസറ്റോണ്‍ എടുത്ത് അവിടെ പുരട്ടി പൊളിഞ്ഞു പോയത് പൂര്‍ണമായും കളയുക. ഉണങ്ങിയതിനു ശേഷം അതേ നിറത്തിലുള്ള നെയില്‍ പോളീഷ് നഖത്തില്‍ ഇട്ടു കൊടുത്താല്‍ മതി.
 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented