കൈകാലുകള്‍ സുന്ദരമായി നിലനിര്‍ത്താം

Fresh 1

1/7

രോഗങ്ങളുടെ കാലം കൂടിയാണ് വേനല്‍കാലം. കത്തുന്ന ചൂടുകൊണ്ടും ശരീരത്തിലെ ജലാംശം പെട്ടെന്ന് കുറയുന്നത്‌ കൊണ്ടും ഏറ്റവും കൂടുതല്‍ രോഗത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന സമയം. നമ്മുടെ കാലുകളെയും വിരലുകളെയുമാണ് ഇക്കാലത്ത് രോഗാണുക്കള്‍ ഏറെ അക്രമിക്കുന്നത്. കടുത്ത വേനലിലും കാലുകളെയും വിരലുകളെയും സുന്ദരമായി സംരക്ഷിച്ച് നിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നോക്കാം.

 

Tomato

2/7

തക്കാളി ജ്യൂസ്
ശരീത്തിന് തണുപ്പ് പ്രധാനം ചെയ്യുന്നതിന് തക്കാളി ജ്യൂസിന് ഏറെ പങ്കുണ്ട്. ഇത് അമിത വിയര്‍പ്പിനെ തടഞ്ഞ് നിര്‍ത്തുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദിവസേന തക്കാളി ജ്യൂസ് കുടിക്കുകയോ കൈവെള്ളയില്‍ പുരട്ടുകയോ ചെയ്യാം. ഇത് സദാസമയവും  കൈവെള്ളകള്‍ വിയര്‍ത്തിരിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും

 

Potato

3/7

ഉരുളക്കിഴങ്ങ്
രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കണം. ശേഷം ഇവ ചെറിയ കഷങ്ങളാക്കി വിയര്‍ത്തിരിക്കുന്ന കൈകാലുകള്‍ക്കടിയിലും പാദത്തിലും ഉരച്ച് പിടിപ്പിച്ച് അല്‍പ്പ സമയത്തിന് ശേഷം കഴുകിക്കളയാം. ഇത് ചൂട് കാലത്തുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും കൈ കാലുകളെ സംരക്ഷിച്ച് നിര്‍ത്തും.

 

Apple

4/7

ആപ്പിള്‍ വിനാഗര്‍
ചൂട് കൂടുതലുള്ളപ്പോള്‍ അല്‍പ്പം ആപ്പില്‍ വിനാഗര്‍ കൈവെള്ളയിലും പാദത്തിലും പുരട്ടി കുറച്ച് സമയം ഉണങ്ങാന്‍ അനുവദിച്ച ശേഷം കഴുകിക്കളയുക. ഇത് ശരീരത്തിന് തണുപ്പ് നല്‍കുകയും അമിത വിയര്‍പ്പില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും. എല്ലാ വൈകുന്നേരവും ഇത് പതിവാക്കിയാല്‍ വേനല്‍ക്കാലത്തെ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ ഏറെ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Lemon

5/7

ചെറുനാരങ്ങ
കൈകാലുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ ചെറുനാരങ്ങയ്ക്ക് ഏറെ ചെയ്യാന്‍ കഴിയും. ചെറുനാരങ്ങ കൊണ്ട് പ്രധാനമായും മൂന്ന് രീതിയിലാണ് ചൂടിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുന്നത്. ഇത് ശരീരത്തിന് കുളിര്‍മയും രോഗാണുക്കളില്‍ നിന്ന് രക്ഷയുമുണ്ടാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


1-ചെറുനാരങ്ങയും മധുര നാരങ്ങ തോലും ചേര്‍ത്ത് ഉണക്കിയെടുക്കുക. പിന്നീട് ഇവ പൊടിച്ച് പൗഡര്‍ രീതിയിലാക്കി രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പെ കൈവെള്ളയിലും കാല്‍വെള്ളയിലും പുരട്ടാം
2-ചെറുനാരങ്ങജ്യൂസ് അല്‍പ്പം വോഡ്ക നീരുമായി ചേര്‍ത്ത് കൈകാലുകള്‍ക്കിടയില്‍ പുരട്ടാം.15-20 മിനിട്ടുകള്‍ക്ക് ശേഷം കഴുകിക്കളായം.
3-ചെറുനാരങ്ങജ്യൂസ് ഉപ്പുമായി ചേര്‍ത്ത് കൈ കാലുകള്‍ക്കടിയില്‍ പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക.

 

Rose

6/7


റോസ് വാട്ടര്‍
റോസ് വാട്ടറിനെ പരിചയമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പക്ഷെ ഇതിന്റെ യഥാര്‍ത്ഥ മൂല്യം അറിയുന്നവര്‍ എത്രപേരുണ്ട്. ചൂട് കാലത്ത് ഏറെ ഉപകാരപ്പെടുന്നതാണ് റോസ് വാട്ടര്‍. ഇത് കടയില്‍ നിന്ന് വാങ്ങിക്കുകയോ റോസ് ഇതളുകള്‍ കൊണ്ട് വീട്ടില്‍ തന്നെ ഉണ്ടക്കാവുന്നതോ ആണ്. അല്‍പ്പം റോസ് വാട്ടര്‍ ഒരു തുണിയില്‍ മുക്കി കൈവെള്ളയിലും കാലിലും പുരട്ടിയാല്‍ ശരീരത്തിന് ഏറെ തണുപ്പും ഉന്മേഷവും ഉണ്ടാക്കും. 

 

Soda

7/7

ബേക്കിംഗ് സോഡ
വിയര്‍പ്പ് മൂലമുള്ള അസ്വസ്ഥതയെയും രോഗാണുക്കളെയും തടഞ്ഞ് നിര്‍ത്താന്‍ ഏറെ ഗുണകരമായതാണ് ബേക്കിംഗ് സോഡ. ഇതിന്റെ ക്ഷാര സ്വഭാവം വിയര്‍പ്പ് കുരുക്കളില്‍ നിന്നും രോഗങ്ങളില്‍ നിന്നും കൈകാലുകളെ സംരക്ഷിച്ച് നിര്‍ത്തുമെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഇളം ചൂട് വെള്ളത്തിലിട്ട് 20-30 മിനുട്ടോളം നമ്മുടെ കൈകാലുകളും വിരലുകളും മുക്കി വെച്ചാല്‍ മതി. ശേഷം ഉണങ്ങാന്‍ അനുവദിക്കുക. വേനല്‍ കാലത്ത് കാലുകള്‍ക്കും വിരലുകള്‍ക്കും സംഭവിക്കുന്ന ഒരു വിധം രോഗങ്ങളെ ഇങ്ങനെ തടയാന്‍ കഴിയും

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented