ർഭകാലത്ത് പൊതുവേ ഓക്കാനവും ഛർദിയും കണ്ടുവരാറുണ്ട്. മോണിങ് സിക്ക്നസ്സ് എന്നും ഇത് അറിയപ്പെടുന്നു. ഗർഭിണിയെ സംബന്ധിച്ചിടത്തോളം ഗർഭകാലത്തെ ഓക്കാനവും ഛർദിയും വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്.

എന്നാൽ പഠനങ്ങളിൽ പറയുന്നത് ഗർഭകാലത്ത് ഛർദിയുണ്ടാകുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആദ്യ മൂന്നു മാസങ്ങളിൽ അബോർഷൻ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയുമെന്നാണ്.

കാരണങ്ങൾ

ഹ്യുമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ(HCG) ഹോർമോണിന്റെ സ്വാധീനമാണ് ഗർഭകാലത്തെ ഓക്കാനത്തിനും ഛർദിക്കും പിന്നിലെ ഘടകമെന്നാണ് ഗവേഷണങ്ങളിൽ പറയുന്നത്. അണ്ഡ-ബീജ സംയോഗം നടന്ന് ആ ഭ്രൂണം ഗർഭാശയഭിത്തിയിൽ ഒട്ടിപ്പിടിച്ച് വളരാൻ തുടങ്ങുമ്പോൾ തന്നെ ഗർഭിണിയുടെ ശരീരം ഹ്യുമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ ഹോർമോൺ ഉത്‌പാദിപ്പിക്കാൻ തുടങ്ങും. ഈ ഹോർമോണിന്റെ അളവ് കൂടുതലുള്ള ഗർഭിണികളിലാണ് രാവിലെയുള്ള ഛർദിയും ഓക്കാനവും (hyperemesis gravidarum) കണ്ടുവരുന്നത്.

ഗർഭത്തിൽ ഒന്നിലധികം കുട്ടികൾ ഉള്ളവരാണെങ്കിൽ ഈ ഹോർമോണിന്റെ അളവ് കൂടും. ഇത് രാവിലെയുള്ള ഛർദിയുടെയും ഓക്കാനത്തിന്റെയും തീവ്രത കൂടാനിടയാക്കും. ഇതുമാത്രമല്ല, ഈസ്ട്രജൻ ഹോർമോണിന്റെ അളവും ഗർഭകാലത്ത് വളരെയധികം വർധിക്കും. ഇതും ഗർഭകാലത്തെ ഓക്കാനവും ഛർദിയും കൂടാൻ ഇടയാക്കും.

എന്നാൽ, എല്ലാ സാഹചര്യങ്ങളിലും ഈ ഹോർമോണുകൾ മൂലമായിരിക്കില്ല ഈ പ്രശ്നങ്ങൾ ഉണ്ടാവുക. പ്ലാസന്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിന് കാരണമാകും. ആരോഗ്യവതികളായ ചില ഗർഭിണികളിൽ ഗർഭകാല ഛർദിയും ഓക്കാനവും ഉണ്ടാകാറുമില്ല. ബുദ്ധിമുട്ടുകൾ കൂടുകയാണെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്.

Content Highlights:Why nausea and vomiting during pregnancy, Health, Women's Health, Pregnancy Care