ര്‍ഭകാലം സ്ത്രീകളുടെ സംശയങ്ങളുടെ കൂടി കാലമാണ്. എന്തൊക്കെ ചെയ്യാം എന്തൊക്കെ പാടില്ല എന്നുള്ള സംശയങ്ങൾ പ്രസവം വരെ തുടരും. പിന്നീട് കുഞ്ഞിൻ്റെ വളര്‍ച്ചയെ സംബന്ധിക്കുന്നതാണ് സംശയങ്ങൾ. ഗര്‍ഭകാലത്ത് യാത്ര ചെയ്യാൻ പാടുണ്ടോ എന്നത് സ്ത്രീകൾക്ക് പൊതുവേ ഉണ്ടാവുന്ന ഒരു സംശയമാണ്.

ഗര്‍ഭകാലത്ത് യാത്ര ഒഴിവാക്കണോ?

സൈക്കിളിലും ഓട്ടോയിലും കുലുങ്ങിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തീവണ്ടിയിലും വിമാനത്തിലുമുള്ള യാത്ര സുരക്ഷിതമാണ്. രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

രക്തസ്രാവം  ഉണ്ടാകുമോ?
എപ്പോള്‍ രക്തസ്രാവം ഉണ്ടായാലും ഉടന്‍തന്നെ ഡോക്ടറുടെ അടുത്തെത്തുക. ഗര്‍ഭമലസല്‍, ട്യൂബല്‍ പ്രഗ്‌നന്‍സി, എന്നിവയുടെ ലക്ഷണമായി രക്തസ്രാവം ഉണ്ടാകാം. ചിലപ്പോള്‍ സ്വാഭാവികമായ ഗര്‍ഭാവസ്ഥയിലും ഇങ്ങനെ ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാകാം. ഇത് സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും.

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്

Content HIghlights: travel during pregnancy, pregnancy care