ശാരീരിക-മാനസിക അസ്വസ്ഥകള്‍ ഏറെയുള്ള സമയമാണ് ഗര്‍ഭകാലം. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്ന സംശയം പലരിലുമുണ്ടാവും. ഗര്‍ഭകാലത്ത് സെക്‌സില്‍ഏര്‍പ്പെടുന്നതില്‍ അപാകമില്ല. എന്നാല്‍ ചില മുന്‍കരുതലകള്‍ സ്വീകരിക്കണമെന്നു മാത്രം.
- ആദ്യ മൂന്നുമാസം നിര്‍ബന്ധമായും സെക്‌സ് ഒഴിവാക്കണം. ഈ സമയത്ത് അബോര്‍ഷനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം. അവസാന മൂന്നു മാസവും സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്.
- ഇടയ്ക്കുള്ള കാലത്ത് ഗര്‍ഭിണിയുടെ താല്‍പര്യത്തിനനുസരിച്ച് സെക്‌സില്‍ ഏര്‍പ്പെടാം. ഗര്‍ഭസ്ഥ ശിശുവിന് സമ്മര്‍ദ്ദം നല്‍കുന്ന രീതികള്‍ ഒഴിവാക്കണം. സഹാസികതയോ പുതിയ പരീക്ഷണങ്ങളോ ഗര്‍ഭകാലത്ത് ഒഴിവാക്കാം. വയറിന് സമ്മര്‍ദ്ദമേല്‍ക്കാത്തതും സ്ത്രീക്ക് സൗകര്യപ്രദവുമായ പൊസിഷനുകള്‍ സ്വീകരിക്കാം.
- ലൈംഗീക ശുചിത്വം പാലിക്കണം. ഗര്‍ഭകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ കുറവുണ്ടാകുമെന്നതിനാല്‍ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിക്ക് ഗുഹ്യരോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.
- യോനീശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കില്‍ ബാക്ടീരിയല്‍ വാജിനോസിസ് എന്ന അവസ്ഥ ഉണ്ടാവാനിടയുണ്ട്. യോനിയില്‍ നിന്നും ദ്രാവകം പുറത്തുവരല്‍, ദുര്‍ഗന്ധം, ചൊറിച്ചില്‍, എന്നിവയുണ്ടാവുന്ന അവസ്ഥയാണിത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മരുന്നുകളും ക്രീമുകളുമൊക്കെ ഉപയോഗിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അവ ഉപയോഗിക്കരുത്. അല്ലെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയാവും.
- ഗര്‍ഭപാത്രത്തിന് ബലക്കുറവ് പോലുള്ള ചില സങ്കീര്‍ണതകള്‍ ഉള്ളവര്‍ ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കണം. ഈ സമയത്ത് സ്പര്‍ശവും ആലിംഗനവും ലാളനുകളുമൊക്കെ വഴി ലൈംഗിക സംതൃപ്തി നേടാന്‍ ശ്രമിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്ത്രീക്ക് പങ്കാളിയുടെ പൂര്‍ണപിന്തുണ ആവശ്യമാണ്.
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്