ര്‍ഭിണിയാണെന്ന് മനസിലാക്കിയിന് ശേഷമോ അല്ലെങ്കിൽകുഞ്ഞിനായുള്ള കാത്തിരിപ്പ് ഫലവത്താകാതെ വരുമ്പോഴോ ആണ് പലരും ഡോക്ടറുടെ അടുത്തെത്തുന്നത് എന്നാൽ ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ ഡോക്ടറെ കാണേണ്ടതുണ്ട് എന്ന വസ്തുത പലരും മറന്ന് പോകുന്നു. 

മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഗര്‍ഭിണിയാകുന്നതിനു മുന്‍പ് ഉണ്ടാകേണ്ടതാണ്. വിളിക്കാതെ വരുന്ന അതിഥിയെ നാം വേണ്ടവിധം സ്വീകരിക്കാറില്ലല്ലോ. ഈ സമയം ഡയബറ്റിക്‌സ്, ബ്ലഡ് പ്രഷര്‍, എപിലെപ്‌സി, ഹൃദയരോഗങ്ങള്‍ തുടങ്ങിയവയുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുഞ്ഞിന് ഹാനികരമല്ലാത്ത മരുന്നുകള്‍ കഴിക്കേണ്ടതാണ്. അതുപോലെ ലൈംഗികരോഗങ്ങളും ജനിതകരോഗങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുകയും വേണം.

അതോടൊപ്പം മാനസികമായുള്ള ഒരുക്കവും അത്യാവശ്യമാണ്‌. മാനസികമായി ഒരുങ്ങാത്ത സ്ത്രീ അമ്മയായാൽ അത് കുഞ്ഞിനെയും ബാധിക്കും.  ഒപ്പം അമ്മയാകാൻ ഒരുങ്ങുമ്പോൾ തന്നെ പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണ ശീലങ്ങൾ പിന്തുടരാനും ശ്രദ്ധിക്കണം. 


വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്

content highlights: preparations for getting pregnant, pregnancy, pregnancy care, pregnancy stages