ര്‍ഭിണിയാകുമ്പോൾ മുതൽ സംശയങ്ങളുടെ കാലഘട്ടമാണ്. അത് അവസാനം  സ്വാഭാവിക പ്രസവം ആവുമോ അതോ സിസേറിയന്‍ വേണ്ടിവരുമോ എന്നതിൽ ചെന്ന് നിൽക്കുന്നു. അമ്മയുടേയും കുഞ്ഞിൻ്റെയും ആരോഗ്യ അവസ്ഥകളെ വിലയിരുത്തിയാണ്  സിസേറിയന്‍ നടക്കുമോ അതോ സിസേറിയന്‍ വേണ്ടിവരുമോയെന്ന് തീരുമാനിക്കുന്നത്.  ഏതൊക്കെ സാഹചര്യങ്ങളിലാണ്  സിസേറിയന്‍ വേണ്ടി വരുന്നതെന്ന് അറിയാം.

സിസേറിയൻ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങൾ ഇവയാണ്

 •  ആദ്യത്തെ പ്രസവം സിസേറിയനായാല്‍
 • ഇടുപ്പെല്ലിന് വികാസം ഇല്ലായ്മ.
 • കുഞ്ഞിന് തൂക്കക്കൂടുതല്‍.
 • കുഞ്ഞിന്റെ കിടപ്പിലുള്ള വ്യത്യാസം.
 • വിവിധ ഉപകരണങ്ങള്‍ ഫോര്‍സെപ്‌സ്, വാക്വം തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രസവം.
 • വേദന വരാനായി മരുന്നു വെച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥ.
 • കുഞ്ഞിന് ശ്വാസം മുട്ടല്‍.
 • പൊക്കിള്‍ക്കൊടി പുറത്തുചാടല്‍.
 • കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്, അംനിയോടിക് ദ്രാവകത്തിന്റെ കുറവ്.
 • ഇരട്ടക്കുട്ടികള്‍, അവരുടെ കിടപ്പിലുള്ള വ്യത്യാസം.
 • മറുപിള്ളയുടെ സ്ഥാനചലനം. അതായത് മറുപിള്ള ഗര്‍ഭാശയഗളത്തില്‍ പൊതിഞ്ഞിരിക്കുന്നത്.
 • പ്രസവത്തിന് മുമ്പേ മറുപിള്ള വിട്ടുവരിക

അമ്മയുടെ പ്രശ്‌നങ്ങള്‍

 • പ്രായക്കൂടുതല്‍ അതായത് ആദ്യ പ്രസവം 35 വയസ്സിനുശേഷം.
 • കുട്ടികളുണ്ടാകാനുള്ള നീണ്ട ചികിത്സ.
 • ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭം അലസല്‍.
 • അമിത രക്തസമ്മര്‍ദ്ദം.
 • എച്ച്.ഐ.വി ബാധിച്ച ഗര്‍ഭിണി.
 • സിസേറിയന്‍ ആവശ്യപ്പെട്ടുവരുന്നവര്‍.
 • ഇഷ്ടപ്പെട്ട സമയവും ദിവസവും നോക്കിയുള്ള കുഞ്ഞിന്റെ ജനനം.
 • സാധാരണ പ്രസവത്തെ ഭയക്കുന്നവര്‍.
 • കുഞ്ഞിന്റെ ജീവനെപ്പറ്റി അമിത ഉത്കണ്ഠയുള്ളവര്‍.