രണ്ടാമത്തെ പ്രസവത്തോടൊപ്പം പലരും പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാല്‍ ഇതിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്നു തോന്നിയാല്‍ അതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടിവരും. ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അണ്ഡവാഹിനിക്കുഴലിന്റെ തുടര്‍ച്ച തടയാന്‍ ഒന്നോരണ്ടോ സെന്റിമീറ്റര്‍നീളത്തില്‍ അണ്ഡവാഹിനിക്കുഴലിനെ മുറിച്ചുമാറ്റുകയും കെട്ടുകയും ചെയ്യുന്നതാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. ഇതുമൂലം അണ്ഡോത്പാദനം നടന്നാലും അണ്ഡം ബീജവുമായുള്ള സംയോഗം നടക്കാതെ പോവുകയും ഗര്‍ഭധാരണം തടയപ്പെടുകയും ചെയ്യും.
വീണ്ടും ഗര്‍ഭധാരണം ആഗ്രഹിക്കുന്നുവെങ്കില്‍ മുറിച്ചുകെട്ടിയ അണ്ഡവാഹിനിക്കുഴലിനെ വീണ്ടും യോജിപ്പിക്കണം. ലാപ്രോസ്‌കോപ്പി വഴിയും വയറുതുറന്നുള്ള ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാവുന്നതാണ്. ഇപ്പോള്‍ നൂതനമായ റോബോര്‍ട്ടിക്ക് മിനിമല്‍ അക്സസ് സര്‍ജറിയും നിലവിലുണ്ട്. എന്നാല്‍ ശസ്ത്രക്രിയ വിജയകരമാകാന്‍ അണ്ഡവാഹിനിക്കുഴലിന്റെ മുകള്‍ഭാഗത്തിനു ക്ഷതമില്ലാതിരിക്കുകയും കുഴലിന് നിശ്ചതയളവില്‍ നീളമുണ്ടായിരിക്കുകയും വേണം. ശസ്ത്രക്രിയയ്ക്കു ശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത 60 ശതമാനത്തോളമാണ്.
ഗര്‍ഭധാരണം അണ്ഡവാഹിനിക്കുഴലില്‍ ആകാനുള്ള സാധ്യതയുണ്ട്. ശസ്ത്രക്രിയയ്ക്കു താല്‍പ്പര്യം ഇല്ലെങ്കില്‍ ഐ.വി.എഫ് രീതിയുണ്ട്. ഹോര്‍മോണുകള്‍ നല്‍കി അണ്ഡോത്പാദനം നടത്തി അള്‍ട്രാസൗണ്ട് സഹായത്തോടെ അണ്ഡത്തെ വേര്‍തിരിച്ചെടുക്കുന്നു. ഇതിനെ ബീജവുമായി ചേര്‍ക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിക്ഷേപിക്കുകയാണ് ഐ. വി. എഫ് വഴി ചെയ്യുന്നത്. 20 ശതമാനത്തോളം മുതല്‍ 30 ശതമാനത്തോളം വരെയാണ് ഈ ചികിത്സയയുടെ വിജയസാധ്യത. പ്രായം കൂടുന്നതിനു മുമ്പ് ഇവ ചെയ്യുന്നതാണ് ഉത്തമം.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ഷെര്‍ലി മാത്തന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ആസ്റ്റ്ര്‍ മെഡ്സിറ്റി
കൊച്ചി
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
content highlight: pregnancy care