ര്‍ഭിണിയായ ഭാര്യയ്ക്കുണ്ടാവുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ഭര്‍ത്താവിനും ഉണ്ടായാലോ? അമ്പരക്കേണ്ടതില്ല, അങ്ങനെയൊരു അവസ്ഥ ഉണ്ടായേക്കാം, കുവാജ് സിന്‍ഡ്രം(Couvade Syndrome) എന്നാണ് ഇതിനെ പറയുന്നത്. 

സിംപതറ്റിക് പ്രഗ്നനന്‍സി എന്നും കുവാജ് സിന്‍ഡ്രത്തിന് പേരുണ്ട്. ഛര്‍ദി, നടുവേദന, കോച്ചിപ്പിടുത്തം, അടിവയറ്റില്‍ വേദന, തലവേദന തുടങ്ങി ഗര്‍ഭിണിയായ പങ്കാളിക്ക് അനുഭവപ്പെടുന്ന ശരീരിക പ്രശ്‌നങ്ങള്‍ പുരുഷ പങ്കാളിക്കും അനുഭവപ്പെടും. മാനസിക പ്രശ്‌നം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളായാണ് ഇവയെ കണക്കുകൂട്ടുന്നത്.  

കുവാജ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍

പങ്കാളിയുടെ ഗര്‍ഭം മൂന്നും നാലും മാസത്തിലെത്തുമ്പോഴും പ്രസവ സമയമടുക്കുന്ന അവസരത്തിലുമാണ് ലക്ഷണങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നത്.

 • വിശപ്പില്‍ വരുന്ന വ്യത്യാസം
 • ആഹാരത്തോടെ അമിതമായ ആസക്തി
 • ഓക്കാനം
 • ദഹനക്കേട്
 • തലവേദന
 • പല്ലുവേദന
 • നടുവുവേദന
 • ശരീരഭാരം കൂടല്‍
 • ഉറക്കമില്ലായ്മ
 • മനോനിലയില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍
 • വയറിളക്കം
 • മലബന്ധം

എന്തുകൊണ്ട് കുവാജ് സിന്‍ഡ്രം ഉണ്ടാവുന്നു?

എന്തുകൊണ്ട് കുവാജ് സിന്‍ഡ്രം ഉണ്ടാവുന്നു എന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ഈ മാനസിക നിലയിലേക്ക് നയിച്ചേക്കാം. 

 • പങ്കാളിയോടുള്ള സഹാനുഭൂതി അല്ലെങ്കില്‍ അനുതാപം
 • കുട്ടി ജനിക്കാന്‍പോകുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ.
 • കുട്ടിയെ ഉദരത്തില്‍ വഹിക്കുന്ന മാതാവിനോടുള്ള അസൂയ
 • കുട്ടിക്ക് ജന്മം നല്‍കുന്ന അമ്മയുടെ അനുഭവത്തോടുള്ള വെറുപ്പ്/ ആകാംക്ഷ

കുവാജ് സിന്‍ഡ്രത്തിന് ചികിത്സ വേണോ?

കുവാജ് സിന്‍ഡ്രോം എന്നത് ഒരു പ്രത്യേക രോഗമോ അല്ലെങ്കില്‍ മാനസിക പ്രശ്‌നമോ അല്ല. ചില പഠനങ്ങളില്‍ ഇതൊരു സാധാരണ സംഭവമായി കണക്കാക്കുന്നു. മിക്കപ്പോഴും, ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തീവ്രത കുറഞ്ഞതായിരിക്കും.

പങ്കാളി കുഞ്ഞിനു ജന്മം നല്‍കുന്നതോടെ കുവാജ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. പിരിമുറുക്കം കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക. രക്ഷകര്‍ത്താവിന്റെ ഉത്തരവാദിത്വങ്ങളിലേക്കുള്ള മാറ്റത്തിനായി കുടുംബാംഗങ്ങളുടെ സഹായം സ്വീകരിക്കുക.

കടപ്പാട്: മോഡസ്റ്റ