തീവ ശ്രദ്ധയോടെ കഴിയേണ്ട സമയമാണ് ​ഗർഭകാലം. കോവിഡ് കാലത്ത് ​ഗർഭിണികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിയാം.

 • ഗർഭിണികൾ വീട്ടിൽ തന്നെ കഴിയുക. 
 • വീടിനുള്ളിലെ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക.
 • ഗെെനക്കോളജിസ്റ്റ് നൽകിയിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക. 
 • വീട്ടിൽ ശുചിമുറിയോട് കൂടിയ കിടപ്പുമുറി ​ഗർഭിണിക്ക് മാത്രമായി ഉപയോ​ഗിക്കാൻ നൽകുക. പൊതു ശുചിമുറി ആണെങ്കിൽ മറ്റുള്ളവർ ഉപയോ​ഗിച്ചശേഷം അണുവിമുക്തമാക്കുക. 
 • പുറത്തുപോയി മടങ്ങിയെത്തുന്നവർ ​ഗർഭിണിയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. 
 • ഗർഭിണി ഉപയോ​ഗിക്കുന്ന പാത്രങ്ങൾ, ​ഗ്ലാസ് എന്നിവ മറ്റുള്ളവർ ഉപയോ​ഗിക്കരുത്. 
 • ഗർഭകാല ചടങ്ങുകളും സന്ദർശനങ്ങളും ഒഴിവാക്കുക. 
 • ബന്ധവീടുകളിലും അയൽവീടുകളിലും പോകരുത്. വീട്ടിൽ സന്ദർശകരെ ഒഴിവാക്കുക. 
 • പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
 • അഞ്ച് മാസം കഴിഞ്ഞവർ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിഞ്ഞ ശേഷം ഒരു മണിക്കൂറിൽ കുഞ്ഞിന് മൂന്ന് ചലനങ്ങൾ എങ്കിലുമുണ്ടോ എന്ന് ശ്രദ്ധിക്കുക. 
 • അവശ്യ സാഹചര്യങ്ങളിൽ മാത്രം(രക്തസ്രാവം, വിട്ടുവിട്ടുള്ള വയറുവേദന) ആശുപത്രിയിൽ പോവുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇ-സഞ്ജീവനിയിലൂടെ പരിഹാരം തേടുക. 
 • മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. 

കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 104, 0471 2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

കടപ്പാട്: ആരോ​ഗ്യകേരളം 

Content Highlights: Covid19 and Pregnancy, Health, Covid19