തലമുതല്‍ തള്ളവിരല്‍ വരെ 45 സെന്‍റിമീറ്ററാണ് ശിശുവിന്റെ നീളം. 2.4 കിലോ തൂക്കം കാണും.

കുഞ്ഞിന്റെ ചലനം അനുസരിച്ച് കൈമുട്ടുകളും കാലുകളും തലയും അമ്മയുടെ വയറില്‍ മുഴച്ചു കാണാം. ഗര്‍ഭപാത്ര ഭിത്തിയുടെ കനംകുറയും. കൈനഖങ്ങള്‍ വളരെ വ്യക്തമായി കാണാം. വൃക്കകള്‍ പൂര്‍ണമായും വികസിച്ചിരിക്കും. കരളും പ്രവര്‍ത്തനം തുടങ്ങിയിരിക്കും.

ഗര്‍ഭപാത്രത്തില്‍ ആംനിയോട്ടിക് ദ്രാവകത്തിന്റെ അളവ് വളരെ കുറവായിരിക്കും. കുഞ്ഞിന്റെ വലിപ്പം തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ ആയിരം മടങ്ങായിക്കാണും.

അമ്മയുടെ തൂക്കം ഇപ്പോള്‍ 11 മുതല്‍ 13.6 കിലോ വരെയാകാം. ഗര്‍ഭപാത്രത്തിന്റെ മുകള്‍ഭാഗം വാരിയെല്ലിനെ തൊട്ടിരിക്കുന്നതിനാല്‍ ശ്വാസതടസ്സം അനുഭവപ്പെടാം. കുഞ്ഞിന് വെള്ളം ആവശ്യമായതിനാല്‍ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ ചായയും കാപ്പിയും അധികമാകരുത്.

പരിശോധനകള്‍

ജി.ബി.എസ്. കള്‍ച്ചര്‍ ചെക്ക്