ഭ്രൂണത്തിന്റെ ഹൃദയം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. പ്രധാന അവയവങ്ങളായ വൃക്കകളും കരളും വളരാന്‍ തുടങ്ങുന്നു. ന്യൂട്രല്‍ ട്യൂബ് മസ്തിഷ്‌കവും സുഷുമ്‌ന നാഡിയുമായി ബന്ധം സ്ഥാപിക്കുന്നത് ഇപ്പോഴാണ്.

ഭ്രൂണത്തിന്റെ താഴെയും മുകളിലുമായി ചെറിയ കിളിര്‍പ്പുകള്‍ ഉണ്ടാകും. കുഞ്ഞിന്റെ കാലുകളും കൈകളുമായി വികസിക്കുന്നത് ഈ മുകുളങ്ങളാണ്. കുഞ്ഞിന്റെ മുഖം രൂപപ്പെടുന്നു. വായയുടെ ഭാഗത്ത് ഒരു കുനിപ്പ് കാണാം....

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്:

ഭക്ഷണം കഴിക്കാനാകാത്ത രീതിയില്‍ ഛര്‍ദ്ദിവരികയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. വീട്ടിലെ രാസവസ്തുക്കളുമായി ബന്ധം ഒഴിവാക്കുക. ഹെയര്‍ ഡൈ, നെയില്‍ പോളിഷ് തുടങ്ങിയവ ഉപയോഗിക്കേണ്ട. പകര്‍ച്ച വ്യാധികളുള്ളവരുമായുള്ള സഹവാസം അവസാനിപ്പിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* എക്‌സറെ എടുക്കുന്നത് ഒഴിവാക്കുക

* പുകവലിയും മദ്യപാനവും ഒഴിവാക്കുക

* ചായ, കാപ്പി, കോള എന്നിവയുടെ ഉപയോഗം കുറക്കുക

* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇറച്ചി, മത്സ്യം, പാല്‍ എന്നിവ കഴിക്കുക

* ഫോളിക് ആസിഡ് തുടങ്ങിയ വൈറ്റമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക