കോശങ്ങളുടെ ബോളുപോലെയുള്ള ഒരു കൂട്ടമാണ് ഭ്രൂണം. ആപ്പിള്‍ കുരുവിന്റെ വലിപ്പമേ അതിന് കാണൂ. ഭ്രൂണത്തിന് മുന്ന് പാളികളാണുള്ളത്.

അവയവങ്ങളും സംയുക്തകോശങ്ങളുമാകുന്നത് ഈ പാളികളാണ്. ന്യൂറല്‍ ട്യൂബാണ് മസ്തിഷ്‌കം, നട്ടെല്ല്, ധമനികള്‍ എന്നിവയായി വികസിക്കുന്നത്. ഹൃദയവും രക്തചംക്രമണവ്യവസ്ഥയും രൂപപ്പെടുന്നത് രണ്ടാമത്തെ പാളിയില്‍നിന്നാണ്.

ശ്വാസകോശം, ദഹനവ്യൂഹം, മൂത്രാശയം എന്നിവ മൂന്നാമത്തെ പാളിയില്‍നിന്നും ഉണ്ടാകുന്നു.

നിങ്ങള്‍ ഇതുവരെ ഗര്‍ഭനിര്‍ണയം നടത്തിയിട്ടില്ലെങ്കില്‍ ഉടനെ അത് ചെയ്യുക.

ഓക്കാനവും മനംപുരട്ടലും ഛര്‍ദ്ദിയും കണ്ട് ഗര്‍ഭനിര്‍ണയം നടത്തിയിരുന്ന കാലം പൊയ്‌പോയി. ബീജസങ്കലനം നടന്ന ആര്‍ത്തവചക്രത്തിന്റെ അവസാനനാളുകളില്‍ ആര്‍ത്തവം മുടങ്ങുന്നതിനും മുന്‍പായി തന്നെ കണിശമായ മൂത്രപരിശോധനയിലൂടെ എച്ച്.സി.ജി. ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്തി ഇന്ന് ഗര്‍ഭനിര്‍ണ്ണയം നടത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* എക്‌സറെ എടുക്കുന്നത് ഒഴിവാക്കുക

* പുകവലിയും മദ്യപാനവും ഒഴിവാക്കുക

* ചായ, കാപ്പി, കോള എന്നിവയുടെ ഉപയോഗം കുറക്കുക

* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇറച്ചി, മത്സ്യം, പാല്‍ എന്നിവ കഴിക്കുക

* ഫോളിക് ആസിഡ് തുടങ്ങിയ വൈറ്റമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക