ജനന സമയത്ത് സാധാരണ കുഞ്ഞിന് തലമുതല്‍ തള്ളവിരല്‍വരെ 51 സെന്‍റിമീറ്റര്‍ നീളവും 3.4 കിലോ ഭാരവും കാണും. 2.5 മുതല്‍ 3.8 കിലോ ഭാരംവരെയുള്ള കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരായി കണക്കാക്കപ്പെടുന്നു.

ഒരിക്കല്‍, തെളിഞ്ഞിരുന്ന ആംനിയോട്ടിക് ദ്രാവകം ഇപ്പോള്‍ കുഞ്ഞിന്റെ വെര്‍നിക്‌സ് കസിയോസ അടര്‍ന്നു വീണ് പാല്‍നിറമായിരിക്കും. കുഞ്ഞിന്റെ പുറംതൊലിയും പൊഴിഞ്ഞുമാറി പുതിയതുവരും.

15 ശതമാനത്തില്‍ത്താഴെ പ്രസവത്തില്‍ മാത്രമാണ് ഗര്‍ഭസ്തരം പൊട്ടുക. അങ്ങനെ സംഭവിച്ചാല്‍ തന്നെ കുഞ്ഞിന്റെ തല ഒരു കോര്‍ക്കുപോലെ ഗര്‍ഭാശയമുഖം അടച്ചിരിക്കും. (കിടക്കുകയാണെങ്കില്‍ ദ്രാവകം കുറേശ്ശെ പുറത്തുവരും). ശാന്തമായിരിക്കുക - ഗര്‍ഭപാത്രത്തിന്റെ ആദ്യസങ്കോചം അനുഭവപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരിക്കും ഇത് സംഭവിക്കുക.

ഡോക്ടറെ വിളിക്കുക കുഞ്ഞ് ജനിക്കുന്നതുവരെ ആംനിയോട്ടിക് ദ്രാവകം സ്രവിച്ചുകൊണ്ടിരിക്കും. അതിനാല്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതുവരെ വീട്ടില്‍ത്തന്നെ ഇരിക്കാനോ പ്രസവവേദന വരാനുള്ള കുത്തിവെപ്പു നടത്താനോ ഡോക്ടര്‍ നിര്‍ദേശിക്കും.

നിശ്ചിത ദിവസം കുഞ്ഞു പുറത്തുവന്നില്ലെങ്കില്‍ പരിഭ്രമിക്കേണ്ട. അഞ്ചു ശതമാനം ജനനങ്ങളേ പറഞ്ഞ ദിവസം നടക്കാറുള്ളൂ. രണ്ടാഴ്ച കൂടി കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക.

പ്രസവസമയത്തിനു മുമ്പുവരെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ സജീവമായിരിക്കും. അനക്കം കുറയുന്നത് ദുഃസൂചനയാണ്. പ്രസവം വൈകിപ്പിക്കരുതെന്നാണ് ഇതിന്റെ അര്‍ഥം.