ഗര്‍ഭസ്ഥശിശു ആണ്‍കുഞ്ഞാണെങ്കില്‍ ഭാരം അല്പം കൂടുതല്‍ അനുഭവപ്പെടും. മൂന്നു മുതല്‍ 3.2 വരെയാകും 39-ാം ആഴ്ച കുഞ്ഞിന്റെ തൂക്കം.

ഇപ്പോഴും ശരീരത്തില്‍ കൊഴുപ്പടിയുന്നത് തുടര്‍ന്നുകൊണ്ടിരിക്കും. ജനനശേഷം ശരീരത്തിന്റെ താപനില നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത് ഈ കൊഴുപ്പാണ്. അവയവങ്ങളെല്ലാം അതാതിന്റെ സ്ഥാനത്ത് പൂര്‍ണമായി രൂപപ്പെട്ടിരിക്കും.

പക്ഷേ, ശ്വാസകോശം അല്പം കൂടി വികസിക്കാനുണ്ടാകും. (കുഞ്ഞ് ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാകും ശ്വസനം സാധാരണ നിലയിലാവുക)

ഭൂരിഭാഗം ഏഷ്യന്‍ ആഫ്രിക്കന്‍ ശിശുക്കളുടെയും കണ്ണിന് കടുംചാരമോ, തവിട്ടോ നിറമാകും സാധാരണയുണ്ടാവുക. ജനിച്ച് ആറുമാസമോ ഒരു വര്‍ഷമോ കഴിയുമ്പോഴാണ് കണ്ണുകളുടെ നിറം പൂര്‍ണമായും കറുപ്പോ തവിട്ടോ ആവുക.

ജനിച്ച ഉടന്‍ കണ്ണുകള്‍ക്ക് കാണപ്പെടുന്ന നിറം അധികനേരം നിലനില്‍ക്കില്ല. വെളിച്ചം കണ്ണിലടിക്കുന്നതോടെ നിറം മാറും. സങ്കരവര്‍ഗത്തില്‍പ്പെട്ട കുഞ്ഞുങ്ങള്‍ക്കാണ് സാധാരണ ഏറ്റവും സുന്ദരമായ കണ്ണുകള്‍ കാണുക.
കൈകാലുകളിലും മുഖത്തും നീരു കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ഒമ്പതാം മാസത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ കാണുക

* ചെറിയ അളവില്‍ ഇടക്കിടെ ഭക്ഷണം കഴിക്കുക.

* യാത്ര കുറയ്ക്കുക