കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ 2.8 കിലോയും നീളം 50 സെന്‍റിമീറ്ററും ആയിരിക്കും. കുഞ്ഞിന്റെ തല പെല്‍വിക് ക്യാവിറ്റിയിലേക്ക് ഇറങ്ങിവന്നിരിക്കും. കാലുകളുടെയും പൃഷ്ഠത്തിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമായ സ്ഥലസൗകര്യം ഇതുവഴി കിട്ടും.

ചില ശിശുക്കളുടെ തല മുഴുവന്‍ മുടിവന്നിട്ടുണ്ടാകും. അതിന് രണ്ടു സെന്‍റിമീറ്റര്‍വരെ നീളവുമുണ്ടാകും. ചില കുഞ്ഞുങ്ങള്‍ക്ക് ജനിക്കുമ്പോള്‍ മുടിയേ ഉണ്ടാകില്ല. 26-ാമത്തെ ആഴ്ച മുതല്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന ലന്യുഗോ എന്ന ആവരണവും കുഞ്ഞിനെ പൊതിഞ്ഞരുന്ന വെര്‍നിക്‌സ് കുറ്റിയോസ എന്ന വെളുത്ത പദാര്‍ഥത്തിന്റെ ഭൂരിഭാഗവും അപ്രത്യക്ഷമാകും.

മറ്റു പദാര്‍ഥങ്ങള്‍ക്കൊപ്പം ഇവ രണ്ടും കുഞ്ഞ് വിഴുങ്ങും. ഇവയാണ് കുഞ്ഞിന്റെ ആദ്യ വിസര്‍ജ്യമായ കറുത്ത പദാര്‍ഥമായി പുറത്തുവരിക. മെകോണിയം എന്നാണ് ഈ പദാര്‍ഥം അറിയപ്പെടുന്നത്.

പരിശോധനകള്‍
സോണോഗ്രാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ഒമ്പതാം മാസത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ കാണുക

* ചെറിയ അളവില്‍ ഇടക്കിടെ ഭക്ഷണം കഴിക്കുക.

* യാത്ര കുറയ്ക്കുക