ശിശുവിന്റെ നീളം ഇപ്പോള്‍ 46 സെന്‍റിമീറ്ററും തൂക്കം 2.2 കിലോയുമാണ്. കുഞ്ഞിപ്പോള്‍ കുറേശ്ശെ തടിച്ചുതുടങ്ങി.

35 ആഴ്ചകൊണ്ട് കുഞ്ഞിന്റെ കേള്‍വി പൂര്‍ണാമാകും. 35-ാം ആഴ്ച പിറക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കാനുള്ള സാധ്യത 99 ശതമാനമാണ്. മുഖ്യ നാഡീവ്യവസ്ഥയുടെ വളര്‍ച്ച ഇനിയും പൂര്‍ണമാകാനുണ്ടെങ്കിലും ശ്വാസകോശം ഏതാണ്ട് മുഴുവനായി വികസിച്ചു കഴിഞ്ഞു.

ഭൂരിഭാഗം സ്ത്രീകള്‍ക്കും ഈ സമയത്ത് പെല്‍വിസിന്റെ ഭാഗത്ത് വേദനയും മരവിപ്പും അനുഭവപ്പെടും. നടക്കുമ്പോഴും വേദന തോന്നും. പ്രസവത്തിനു തയ്യാറാകുന്നതിന്റെ ഭാഗമായി പെല്‍വിക് സന്ധികള്‍ അയയുന്നതാണ് വേദനയ്ക്കു കാരണം.

കുഞ്ഞിനോട് ഇതുവരെ സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ ഇതാണ് അതിന് യോജിച്ച സമയം. ശ്രവണേന്ദ്രിയങ്ങള്‍ ഇതിനകം വികസിച്ചിട്ടുണ്ടാകും. ഹൈ പിച്ചിലുള്ള ശബ്ദത്തോട് പ്രസവശേഷം കുഞ്ഞ് പ്രതികരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ...

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* എട്ടുമാസം മുതല്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഡോക്ടറെ കാണുക

* ചെറിയ അളവില്‍ ഇടക്കിടെ ഭക്ഷണം കഴിക്കുക. അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ദിനംപ്രതി എട്ടുഗ്ലാസ് വെള്ളം കുടിക്കുക.

* ആയാസമില്ലാത്ത വ്യായാമം(ഉദ: നടക്കല്‍)ചെയ്യുക.

* നിങ്ങളുടെ അനുഭവങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കുക(എല്ലാദിവസവും ഇതിനുവേണ്ടി സമയം കണ്ടെത്തുക)

* മനസിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുക