പ്രസവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കുഞ്ഞ് തയ്യാറെടുക്കുന്നത് ഇപ്പോഴാണ്. ഗര്‍ഭപാത്രത്തിന്റെ കീഴ്ഭാഗത്തേക്ക് തല എത്തിച്ചേരുന്നു. ചില ഗര്‍ഭസ്ഥ ശിശുക്കള്‍ തലമുകളിലും കാല് താഴെയുമായി കിടന്നെന്നു വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

തള്ളവിരല്‍ മുതല്‍ തലവരെ 44 സെന്‍റിമീറ്ററാണ് ഇപ്പോള്‍ കുഞ്ഞിന്റെ നീളം. ഏകദേശം രണ്ട് കിലോ തൂക്കവുമുണ്ടാകും. ഗര്‍ഭപാത്രത്തില്‍ തല കീഴേക്ക് മാറി പുറത്തുവരാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞ്. കുഞ്ഞിന്റെ കിടപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. എല്ലുകള്‍ക്ക് കനം വെക്കുന്നു. ചര്‍മത്തിന് നേരിയ ചുവപ്പുനിറം വരികയും ചുരുങ്ങുകയും ചെയ്യുന്നു.

ആദ്യ പ്രസവമാണെങ്കില്‍ കുഞ്ഞിന്റെ തല പെല്‍വിസിനടുത്തേക്ക് നീങ്ങുന്നു. രണ്ടാമത്തെ പ്രസവമാണെങ്കില്‍ പ്രസവത്തിന് ഒരാഴ്ച മുമ്പ്‌വരെ സ്ഥാനമാറ്റം പ്രതീക്ഷിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കണം.

പരിശോധനകള്‍

പെല്‍വിക് എക്‌സാം, സോണോഗ്രാം