ശിശുവിന് 1.7 കിലോ തൂക്കവും 42 സെന്‍റിമീറ്റര്‍ നീളവുമുണ്ടാകും. ശ്വാസകോശങ്ങള്‍ മുഴുവനായി വികസിച്ചിട്ടില്ലെങ്കിലും ശ്വസനം നടക്കുന്നുണ്ടാവും.

ചില ശിശുക്കള്‍ക്ക് തലമുടി വന്നിട്ടുണ്ടാകും. അമ്മയുടെ ഭാരം ആഴ്ചയില്‍ 450 ഗ്രാം വീതം കൂടും. നന്നായി ഭക്ഷണം കഴിക്കണം. മുഖത്തും കൈകളിലും ശരീരത്തിന്‍റ മുകള്‍ ഭാഗത്തും വീക്കമുണ്ടായാല്‍ ഡോക്ടറെ സമീപിക്കണം. നിവര്‍ന്നു നില്‍ക്കാനും ഇരിക്കാനും ശ്രദ്ധിക്കണം.

മുഖത്തും കൈകളിലും ശരീരത്തിലും നീര്‍വീക്കം ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. ഇടയ്ക്ക് ഇരിക്കുന്നതും നില്‍ക്കുന്നതും ശരീരവേദന ഒഴിവാക്കാന്‍ സഹായിക്കും. കുറേനേരം ഒരേ പൊസിഷനില്‍ ഇരിക്കാനോ നില്‍ക്കാനോ പാടില്ലെന്ന് അര്‍ത്ഥം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* എട്ടുമാസം മുതല്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഡോക്ടറെ കാണുക
* ചെറിയ അളവില്‍ ഇടക്കിടെ ഭക്ഷണം കഴിക്കുക. അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ദിനംപ്രതി എട്ടുഗ്ലാസ് വെള്ളം കുടിക്കുക.
* ആയാസമില്ലാത്ത വ്യായാമം(ഉദ: നടക്കല്‍)ചെയ്യുക.
* നിങ്ങളുടെ അനുഭവങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കുക(എല്ലാദിവസവും ഇതിനുവേണ്ടി സമയം കണ്ടെത്തുക)
* മനസിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുക