ശിശുവിനിപ്പോള്‍ ഒരു നവജാതശിശുവിന്റെ രൂപം കൈവന്നിരിക്കും. തൂക്കം ഒന്നര കിലോ. നീളം 41 സെന്‍റിമീറ്റര്‍. കുഞ്ഞിന് ചലനമില്ലെന്ന് തോന്നും.

ഗര്‍ഭപാത്രത്തില്‍ അതിനാവശ്യമായ സ്ഥലമില്ലാത്തതാണ് കാരണം. ജനിക്കും മുമ്പ് കുഞ്ഞിന് ഇനിയും വളരാനുണ്ട്. 900 ഗ്രാമോളം ഭാരം വെക്കുകയും വേണം. ഈ സമയത്ത് അമ്മയുടെ തൂക്കം 1.3 കിലോ മുതല്‍ 1.8 കിലോ വരെ കൂടും.

കുഞ്ഞിന്റെ അവയവങ്ങളെല്ലാം പൂര്‍ണ വളര്‍ച്ചയെത്തിയിരിക്കും. ബ്ലാഡറില്‍നിന്ന് കുഞ്ഞ് വെള്ളം പുറത്തുവിടാന്‍ തുടങ്ങുന്നു. ജനനശേഷം ഇത് തുടരുന്നതിന് ഇപ്പോഴെ കുഞ്ഞ് പ്രാക്ടീസ് തുടങ്ങിയെന്ന് സാരം.

ബ്ലീഡിങ് ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണുക. അഞ്ച് മിനുട്ട് കൂടുമ്പോള്‍ ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ ചുരുങ്ങുന്നതായും പൂര്‍വസ്ഥിതിയിലാകുന്നതായും തോന്നിയാല്‍(വയറിന്മേല്‍ കട്ടിവെയ്ക്കുന്നതായി ഈ സമയം അനുഭവപ്പെടും) ശ്രദ്ധിക്കണം. ഇങ്ങനെ ഒരു മണിക്കൂര്‍ നേരം തുടര്‍ന്നാല്‍ പ്രസവത്തിനുള്ള സൂചനയാണത്. ഉടനെ ഡോക്ടറെ കാണുക.