ശിശുവിന്റെ ശ്വാസകോശവും ദഹനേന്ദ്രിയ വ്യൂഹവും പൂര്‍ണമായും വികസിക്കും. നീളം വെക്കുന്നത് സാവധാനം കുറയും. എന്നാല്‍, തൂക്കം വെക്കല്‍ ജനനസമയംവരെ തുടരും. ഇപ്പോള്‍ 40 സെന്‍റിമീറ്ററായിരിക്കും നീളം.

ശിശു കണ്ണ് തുറക്കുകയും അടയ്ക്കുകയും ചെയ്യും. വയറിനു മുകളില്‍ ലൈറ്റ് അടിച്ചാല്‍ ശിശു ആ ഭാഗത്തേക്ക് നോക്കുകയും ചിലപ്പോള്‍ പ്രകാശം കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ ആശങ്കപ്പെടേണ്ട. ഗര്‍ഭപാത്രം ഡയഫ്രത്തെ ഞെരുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.