ശിശുവിന് 38 സെന്‍റിമീറ്റര്‍ നീളം കാണും. 1.1 കിലോ തൂക്കവും. ലൈംഗികാവയവങ്ങള്‍ വ്യക്തമായി കാണാനാകും.

തലച്ചോര്‍ വളര്‍ച്ച വേഗത്തിലായതിനാല്‍ തലയും വലുതാകും. കോടിക്കണക്കിന് ന്യൂറോണ്‍സാണ് ഇപ്പോള്‍ കുഞ്ഞിന്റെ തലച്ചോറില്‍ വികസിച്ചുകൊണ്ടിരിക്കുന്നത്.

ധാരാളം പോഷകം ഈ സമയത്ത് ആവശ്യമാണ്. പ്രോട്ടീന്‍, ജീവകം സി, ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ധാരാളം ആവശ്യമാണ്. പാല്‍ കുടിക്കുന്നത് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാന്‍ ഇടയാക്കും.

ഏതാണ്ട് 200 മില്ലിഗ്രാം കാത്സ്യം ഓരോ ദിവസവും ശിശുവിന്റെ അസ്ഥിയില്‍ നിക്ഷേപിക്കപ്പെടും. അതിനാല്‍ ഈ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

ഇലക്കറി, പഴങ്ങള്‍, ഡയറി ഉല്‍പ്പന്നങ്ങള്‍, പയര്‍-പരിപ്പ് വര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കണം.