ശിശുവിന്റെ ഭാരം ഇപ്പോള്‍ 875 ഗ്രാമാണ്. നീളം 36.6 സെന്‍റിമീറ്ററും. കുഞ്ഞ് കണ്ണ് തുറക്കുകയും അടയ്ക്കുകയും കൃത്യമായ ഇടവേളകളില്‍ ഉറങ്ങുകയും എഴുന്നേല്ക്കുകയും ചെയ്യും. ചിലപ്പോള്‍ വിരല്‍ കുടിക്കുകയും ചെയേ്തക്കാം.

28-ാമത്തെ ആഴ്ച മുതല്‍ കുഞ്ഞുങ്ങള്‍ സ്വപ്നം കാണാന്‍ തുടങ്ങും. മസ്തിഷ്‌കം വളരെ സജീവമായിരിക്കും. തലച്ചോറിന് മുകളില്‍ കാണുന്ന ചെറുചാലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ശ്വസനവും ചലനങ്ങളും തുടരും.

ഗര്‍ഭപാത്രം വാരിയെല്ലിന്‍കൂടിനടുത്തേക്ക്ഉയര്‍ന്നിരിക്കും. ഗര്‍ഭകാലത്ത് ഇതുവരെ ശ്വാസതടസ്സം അനുഭവപ്പെട്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ അതനുഭവപ്പെടാന്‍ തുടങ്ങും.

ഗര്‍ഭകാലത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ ഇതുണ്ടാകും. കാലിലെ പേശികള്‍ കോച്ചിവലിക്കുക, അര്‍ശസ്, വെരിക്കോസ് വെയ്ന്‍സ്, വയറെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടമാകും.