ശിശു കണ്ണുതുറക്കാന്‍ തുടങ്ങും. ഭാരം 760 ഗ്രാമും നീളം 35.6 സെന്‍റിമീറ്ററും ആയിരിക്കും. ശബ്ദത്തോടുള്ള പ്രതികരണം ഏഴാം മാസത്തിന്റെ അവസാനത്തില്‍ കൂടുതല്‍ സ്ഥിരമാകും.

ചെവികളിലെ ഞരമ്പുപടലങ്ങളുടെ വിതരണം പൂര്‍ത്തിയാകും. ശ്രവണേന്ദ്രിയത്തിലെ ഞെരമ്പുകള്‍ വികസിക്കുന്നതിനാല്‍ ശബ്ദത്തോട് പ്രതികരിക്കാന്‍ തുടങ്ങുന്നു. കുഞ്ഞിനോട് അച്ഛന്‍ ഒന്നു സംസാരിച്ചുനോക്കൂ... ആ ശബ്ദം തിരിച്ചറിയാന്‍ കുഞ്ഞ് ശ്രമിച്ചു തുടങ്ങും.

ജനനശേഷം ആശബ്ദം തിരയുന്നതും സ്വാഭാവികം ! കുഞ്ഞിനോട് എന്ത് സംസാരിക്കും എന്ന് സംശയിക്കുന്നവര്‍ പത്രമോ മറ്റൊ ഉറക്കെ വായിച്ചാലും മതി.

ശിശു വളരെ വേഗം വളരുകയാണ്. ഈ ഘട്ടത്തില്‍ തലച്ചോറിന്റെ വികാസം കാര്യമായി നടക്കും. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാന്‍ അമ്മ ശ്രദ്ധിക്കണം. പച്ചക്കറികളും ധാന്യങ്ങളും നാരടങ്ങിയ ഭക്ഷണവും കഴിക്കണം.

പരിശോധനകള്‍

ജസ്റ്റേഷണല്‍ ഡയബെറ്റിസ്