ശിശുവിന്റെ തൂക്കം 660 ഗ്രാമും നീളം 35 സെന്‍റിമീറ്ററുമാണിപ്പോള്‍. ശ്വസനം നടക്കുമെങ്കിലും ശ്വാസകോശത്തില്‍ വായു ഉണ്ടാവില്ല.

സ്പര്‍ശനത്തോട് കുഞ്ഞിന്റെ പ്രതികരണം തലച്ചോറിന്റെ സ്‌കാനിങ്ങിലൂടെ അറിയാന്‍ കഴിയും. വയറില്‍ വെയില്‍ കൊള്ളിച്ചാല്‍ ശിശു മുഖംതിരിക്കും. കണ്‍പോളകള്‍ തുറക്കുന്നതും ഇപ്പോഴാണ്. ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങുന്നു. സ്റ്റതസ്‌കോപ്പ് വച്ച് ഹൃദയമിടിപ്പ് കേള്‍ക്കാന്‍ കഴിയും.

നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൊഴുപ്പുള്ളതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. കുറച്ച് ഭക്ഷണം വീതം ഇടയ്ക്കിടെ കഴിക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിന്‌ശേഷം വലതുവശം ചെരിഞ്ഞ് കിടക്കുന്നത് ഒഴിവാക്കണം. നെഞ്ചെരിച്ചിലുണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ ഉപദേശം തേടുക.

അമ്മയുടെ കൈകള്‍ക്കും വിരലുകള്‍ക്കും വേദനയും മരവിപ്പും അനുഭവപ്പെടും. ഈ സമയത്ത് ജീവകം ബി 6 വളരെ ആവശ്യമാണ്.

പരിശോധനകള്‍

വിളര്‍ച്ചയുണ്ടോ എന്നറിയാന്‍ രക്തപരിശോധന.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളം കഴിക്കുക.

* എല്ലാദിവസവും കുറച്ചുനേരം വിശ്രമിക്കുക. ഇടതുഭാഗം ചേര്‍ന്ന് കിടക്കയില്‍ കിടക്കുന്നതാകും കൂടുതല്‍ സുഖകരം