430 ഗ്രാം തൂക്കവും 27 സെന്‍റിമീറ്റര്‍ നീളവുമുണ്ടാകും ശിശുവിന്. ഓരോ ദിവസവും ഭാരം കൂടിവരുമെങ്കിലും തൊലി ചുളിഞ്ഞിരിക്കും. ചുണ്ടുകള്‍ വ്യക്തമായി കാണാനാകും.

കണ്ണുകള്‍ രൂപപ്പെട്ടിട്ടുണ്ടാകുമെങ്കിലും കൃഷ്ണമണിക്ക് നിറംവെച്ചുതുടങ്ങില്ല. ഹോര്‍മോണുകളും ഉത്പാദനത്തിന് അത്യാവശ്യമായ പാന്‍ക്രിയാസ് രൂപപ്പെട്ടുവരുന്നുണ്ട്.

പല്ല് വരാനുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. അമ്മയുടെ തൂക്കം ഇപ്പോള്‍ 5.4 മുതല്‍ 6.8 കിലോവരെ കൂടിയിട്ടുണ്ടാകും. പ്രസവം നേരത്തേയാകുമെന്ന ആശങ്കയുണ്ടെങ്കില്‍ ഡോക്ടറെ കാണാം.

അടിവയറലെ വേദന, നടുവേദന, പെല്‍വിസിന് സമീപത്തെ സമ്മര്‍ദ്ദം, വജൈനല്‍ ഡിസ്ചാര്‍ജിന്റെ മാറ്റം എന്നിവ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുക. എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

* ജങ്ക് ഫുഡ്, ടിന്‍ ഫുഡ്, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

* എല്ലാദിവസവും കുറച്ചുനേരം വിശ്രമിക്കുക. ഇടതുഭാഗം ചേര്‍ന്ന് കിടക്കയില്‍ കിടക്കുന്നതാകും കൂടുതല്‍ സുഖകരം

* മാസംതോറുമുള്ള പരിശോധന നടത്തുക.