ശിശുവിന്റെ നീളം ഇപ്പോള്‍ 16.5 സെന്‍റിമീറ്റര്‍. ഭാരം പടിപടിയായി കൂടിക്കൊണ്ടിരിക്കുന്നു. വെള്ളനിറവും വഴുവഴുപ്പുമുള്ള വെര്‍നിക് കാസെയോസ എന്ന കൊഴുത്തപദാര്‍ഥം കുഞ്ഞിനെ പൊതിയാന്‍ തുടങ്ങുന്നു.

നാളുകളായി ആംനിയോട്ടിക് ദ്രാവകത്തില്‍ കിടന്ന കുഞ്ഞിന്റെ ത്വക്കിന് സംരക്ഷണം നല്‍കാനും കൂടിയാണിത്. ഇത് പ്രസവം എളുപ്പമാക്കുന്നു.

ആംനിയോട്ടിക് ദ്രാവകം വിഴുങ്ങുന്ന ശീലം കുഞ്ഞ് തുടരുന്നു. ദ്രാവകത്തിലെ ജലം കുഞ്ഞിന്റെ ശരീരം സ്വാംശീകരിക്കും. ബാക്കിയുള്ള വസ്തുക്കള്‍ വയറ്റിലേക്ക് പോകും. അമ്മയ്ക്ക് ഇരുമ്പ് ധാരാളമായി വേണ്ട സമയമാണിത്.

ചുവന്ന മാംസം, മത്സ്യം, പയറുകള്‍, ധാന്യങ്ങള്‍ തുടങ്ങി ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കണം. നിങ്ങള്‍ക്ക് ഉയരം കുറവാണോ അല്ലെങ്കില്‍ തടിയുണ്ടോ...എങ്കില്‍ ദീര്‍ഘ ശ്വാസം വിടുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം തോന്നിയേക്കാം. ശ്വാസതടസമോ ആസ്ത്മയുടെ ലക്ഷണമോ ഉണ്ടാകുകകായണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.

കോട്ടണ്‍ വസ്തങ്ങളാണ് ഈ സമയത്ത് ഉചിതം.