ഇപ്പോള്‍ കുഞ്ഞിന് ആറിഞ്ച് നീളവും 190 ഗ്രാം തുക്കവുമുണ്ടാകും. ശ്വാസോച്ഛ്വാസം ചെയ്യുന്നതുപോലെ ശിശുവിന്റെ നെഞ്ച് ഉയരുകയും താഴുകയും ചെയ്യും. പക്ഷേ, വായുവിനു പകരും ആംനിയോട്ടിക് ദ്രവമാകും ശ്വാസകോശത്തിലെത്തുക എന്നുമാത്രം.

ഈ സമയത്ത് അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തുക പതിവാണ്. ശിശു തൊഴിക്കുന്നതും ഉരുളുന്നതും വിരല്‍കുടിക്കുന്നതുപോലെ സ്‌കാനിങ്ങില്‍ കാണാം. സ്‌കാന്‍ ചെയ്യാന്‍ പോകുമ്പോള്‍ ഭര്‍ത്താവിനേയും കൂട്ടിയാല്‍ കുഞ്ഞിന്റെ വികൃതികള്‍ കാണിച്ചുകൊടുക്കാം. പലരൂപത്തിലും ഭാവത്തിലുമുള്ള കുഞ്ഞിന്റെ സ്‌കാന്‍ ചിത്രം പ്രിന്റ് എടുക്കുകയുമാവാം.

പെണ്‍കുഞ്ഞാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ അതതിന്റെ സ്ഥാനത്തുകാണാം. ആണ്‍കുഞ്ഞിന്‍േറത് വ്യക്തമായി തിരിച്ചറിയാനും കഴിയും.
ദീര്‍ഘസമയം നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ നില്‍ക്കുകയാണെങ്കില്‍ പാദത്തിന്റെ അടിയില്‍ എന്തെങ്കിലും വച്ച് സപ്പോര്‍ട്ട് നല്‍കുക. കാലിന്റ സമ്മര്‍ദ്ദം കുറയ്്ക്കാന്‍ ഇത് സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും.


പരിശോധനകള്‍
സോണോഗ്രാം
ട്രിപ്പിള്‍ സ്‌ക്രീന്‍ രക്തപരിശോധന
ദന്തപരിശോധന

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയും അയേണ്‍, കാല്‍സ്യം ഗുളികകളും കഴിക്കുക

* ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ മാത്രം കഴിക്കുക. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക

* ദിവസവും നടക്കുക. പെല്‍വിക് ഫ്ലോര്‍ ടൈറ്റനിങ്, പെല്‍വിക് റോക്ക് എക്‌സര്‍സൈസ് എന്നീ വ്യായാമങ്ങള്‍ ചെയ്യുക.

* ഇടക്കിടെ വിശ്രമിക്കുക

* ശരീരത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക

* ഡോക്ടറുടെ അടുത്ത് മാസംതോറുമുള്ള പരിശോധന നടത്തുക