ശിശുവിന്റെ അസ്ഥികള്‍ ഇപ്പോള്‍ റബ്ബര്‍പോലെ വലിയുന്നവയായിരിക്കും. ഇവയ്ക്ക് പിന്നീട് കടുപ്പമേറും. പ്രത്യേക സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ശിശുവിന്റെ ഹൃദയമിടപ്പ് കേള്‍ക്കാന്‍ കഴിയും.

ശിശുവിന്റെ തൂക്കം 140 ഗ്രാമും നീളം 13 സെന്‍റിമീറ്ററുമായിരിക്കും ഇപ്പോള്‍. കൂടുതല്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും നിങ്ങളുടെ തൂക്കം കൂടുന്നതായി ഇപ്പോള്‍ അനുഭവപ്പെടും.

നിങ്ങള്‍ താല്‍പര്യപ്പെട്ടില്ലെങ്കിലും ശരീരഭാരം കൂടുന്നതില്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തേണ്ടതില്ല. കുഞ്ഞിന്റെ അനക്കങ്ങള്‍ കുറച്ചുകൂടി മാന്യമായി അനുഭവപ്പെടും. രാത്രിയില്‍ കൂടുതലായി കുഞ്ഞുങ്ങള്‍ സമാര്‍ട്ടാവുന്നതായി തോന്നാം.

ഹൈഹീല്‍ ചെരുപ്പ് ഒഴിവാക്കാന്‍ ശ്രമിക്കുക. തെന്നി വീഴാതിരിക്കാനാണ്. വാഹനം ഓടിക്കുന്നവരാണെങ്കില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുക. അടിവയറിനേല്‍ക്കുന്ന ആഘാതം കുഞ്ഞിനേയും നിങ്ങളേയും അപകടാവസ്ഥയിലാക്കും. ധാരാളം വെള്ളം കുടിക്കുക.

പരിശോധനകള്‍
അള്‍ട്രാസൗണ്ട് ടെസ്റ്റ്
35നു മുകളില്‍ പ്രായമുള്ളയാളാണെങ്കില്‍ ശിശുവിനു ബുദ്ധിമാന്ദ്യമുണ്ടോ എന്നറിയാന്‍ ആംനിയോസെന്‍റസിസ് നടത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയും അയേണ്‍, കാല്‍സ്യം ഗുളികകളും കഴിക്കുക

* ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ മാത്രം കഴിക്കുക. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക

* ദിവസവും നടക്കുക. പെല്‍വിക് ഫ്ലോര്‍ ടൈറ്റനിങ്, പെല്‍വിക് റോക്ക് എക്‌സര്‍സൈസ് എന്നീ വ്യായാമങ്ങള്‍ ചെയ്യുക.

* ഇടക്കിടെ വിശ്രമിക്കുക

* ശരീരത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക

* ഡോക്ടറുടെ അടുത്ത് മാസംതോറുമുള്ള പരിശോധന നടത്തുക