ശിശുവിനിപ്പോള്‍ 11.6 സെന്‍റിമീറ്റര്‍ നീളവും 100 ഗ്രാം തൂക്കവുമുണ്ടാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഭാരം ഇരട്ടിയാകും. നീളവും അതനുസരിച്ച് കൂടും.

ഈ സമയത്ത് ശിശു പൊക്കിള്‍ക്കൊടി പിടിച്ച് വലിച്ച് കളി തുടങ്ങും. രക്തപര്യയന വ്യവസ്ഥയും മൂത്രനാളിയുടെ പ്രവര്‍ത്തനവും പൂര്‍ണതോതിലാകും. ആംനിയോട്ടിക് ദ്രാവകം ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യും.

ശിശു വളരുന്നതിനുസരിച്ച് ഗര്‍ഭപാത്രത്തിനിരുവശവുമുള്ള സന്ധികളും പെല്‍വിക് ഭിത്തികളും വലിയും. ഇത് ചെറിയ വേദനയുണ്ടാക്കാം.

വേദന നീണ്ടു നില്‍ക്കുകയോ കൂടുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുക. മുക്കില്‍നിന്ന് രക്തം വരികയാണെങ്കില്‍ ഡോക്ടറെ കാണുക. തുള്ളിമരുന്ന് പോലുള്ളവ സ്വയം ചികിത്സയായി ഉപയോഗിക്കരുത്.

ഉറക്കം പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഒരു ഗ്ലാസ് പാല് കുടിച്ചതിനുശേഷമോ ചൂട് വെള്ളത്തില്‍ കുളിച്ചതിനുശേഷമോ ഉറങ്ങാന്‍ പോകുക.

പരിശോധനകള്‍
അള്‍ട്രാസൗണ്ട്
ട്രിപ്പിള്‍ സ്‌ക്രീന്‍ ടെസ്റ്റ്
കണ്‍ജെനിറ്റല്‍ അബ്‌നോര്‍മാലിറ്റി സ്‌കാന്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയും അയേണ്‍, കാല്‍സ്യം ഗുളികകളും കഴിക്കുക

* ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ മാത്രം കഴിക്കുക. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക

* ദിവസവും നടക്കുക. പെല്‍വിക് ഫ്ലോര്‍ ടൈറ്റനിങ്, പെല്‍വിക് റോക്ക് എക്‌സര്‍സൈസ് എന്നീ വ്യായാമങ്ങള്‍ ചെയ്യുക.

* ഇടക്കിടെ വിശ്രമിക്കുക

* ശരീരത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക

* ഡോക്ടറുടെ അടുത്ത് മാസംതോറുമുള്ള പരിശോധന നടത്തുക