ശിശു പതിയെ എക്കിള്‍ ശബ്ദം കേള്‍പ്പിച്ചു തുടങ്ങും. ശ്വാസോച്ഛ്വാസം ചെയ്തു തുടങ്ങുന്നതിന്റെ മുന്നോടിയാണിത്. ശ്വസനനാളിയില്‍ വായുവിനേക്കാളധികം ദ്രാവകം നിറഞ്ഞിരിക്കുന്നതിനാല്‍ മറ്റു ശബ്ദങ്ങളൊന്നും ശിശു പുറപ്പെടുവിക്കില്ല.

70 ഗ്രാം ഭാരവും 11 സെന്‍റിമീറ്റര്‍ നീളവുമാകും ശിശുവിനുണ്ടാവുക. കൈകളേക്കാള്‍ നീളത്തില്‍ കാലുകള്‍ വളരാന്‍ തുടങ്ങും. കൈ നഖങ്ങളുടെ വളര്‍ച്ച പൂര്‍ണമാകും.

കൈകാലുകളും സന്ധികളും ചലിപ്പിക്കാനാകും. ലൈംഗികാവയവങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്നതിനാല്‍ അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ ശിശുവിന്റെ ലിംഗ നിര്‍ണയം സാധ്യമാണ്. ശിശുവിന്റെ ചലനം കൂടുതല്‍ വ്യക്തമായി അനുഭവിക്കാനാവും.

16-20 ആഴ്ചകള്‍ക്കിടെയാണ് ചലനം കൂടുതല്‍ വേഗത്തിലാവുക. വ്യായാമങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണിത്. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.

പരിശോധനകള്‍
സോണോഗ്രാം, പെല്‍വിക് എക്‌സാം