ശിശുവിന് ഇപ്പോള്‍ ഒന്‍പത് സെന്‍റിമീറ്റര്‍ നീളമുണ്ടാകും. 43 ഗ്രാം തൂക്കവും. തലയേക്കാള്‍ ശരീരം ഇപ്പോള്‍ വേഗത്തില്‍ വളരും. ശിശുവിന്റെ തൊലിപ്പുറമേ ലനുഗോ എന്നറിയപ്പെടുന്ന നനുത്ത രോമങ്ങള്‍ കിളിര്‍ക്കാന്‍ തുടങ്ങും.

കുഞ്ഞു ജനിക്കും മുമ്പേ ഈ രോമങ്ങള്‍ സാധാരണ അപ്രത്യക്ഷമാകും. കണ്‍പീലികള്‍ വളരാന്‍ തുടങ്ങും. തലയുടെ മുകള്‍ഭാഗത്ത് മുടി വന്നു തുടങ്ങും. ഈ സമയത്ത് ഗര്‍ഭസ്ഥശിശു നെറ്റി ചുളിക്കുകയും മുറുകെപ്പിടിക്കുകയും ഇടങ്കണ്ണിട്ടു നോക്കുകയും മുഖം കോട്ടുകയുമൊക്കെ ചെയ്യും.

തള്ളവിരല്‍ കുടിക്കാന്‍ പോലും ശിശുവിനാകും. കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടോ മറ്റു ജനന വൈകല്യങ്ങളുണ്ടോ എന്ന് അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ ഈ സമയത്ത് അറിയാന്‍ കഴിയും.

ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ കുറഞ്ഞു തുടങ്ങും. ജീവകം ഡി. ലഭിക്കാനായി പ്രഭാത നടത്തും തുടങ്ങാം. ഈ സമയത്ത് ഡിപ്രഷന്‍ ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതാണ്. കാരണം ഈ അവസ്ഥ കുട്ടിയുടെ മസ്തിഷ്‌കത്തെയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെയും ബാധിക്കും.

പരിശോധനകള്‍
അള്‍ട്രാ സൗണ്ട് ടെസ്റ്റ്, ട്രിപ്പിള്‍ സ്‌ക്രീന്‍ രക്ത പരിശോധന.