23 ഗ്രാം തൂക്കവും ഏഴു മുതല്‍ എട്ടുവരെ സെന്‍റിമീറ്റര്‍ നീളവുമാണ് ഇപ്പോള്‍ ശിശുവിന്. ഒരു വാഴപ്പഴത്തിന്റെ പകുതി വലിപ്പം മാത്രം. വിരലടയാളം രൂപപ്പെട്ടു കഴിഞ്ഞിരിക്കും. വയറില്‍ ചെറുതായി കുത്തിയാല്‍ കുഞ്ഞിന് അത് അറിയാന്‍ കഴിയും. മുലപ്പാലിനുള്ള അന്വേഷണം ഇപ്പോഴെ തുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു.

പെണ്‍കുഞ്ഞാണെങ്കില്‍ അണ്ഡാശയത്തില്‍ 20 ലക്ഷം അണ്ഡങ്ങള്‍ ഈ സമയത്തുണ്ടാകും. ജനിക്കുമ്പോള്‍ ഇതിന്റെ പകുതിയേ കാണൂ. പ്രായം കൂടുംതോറും അണ്ഡങ്ങളുടെ എണ്ണം കുറഞ്ഞുവരും.

അത്രവലിപ്പമായിട്ടില്ലെങ്കിലും വയറുകണ്ടാല്‍ ഗര്‍ഭിണിയാണെന്ന് അറിയാന്‍ കഴിയും. സ്തനങ്ങളില്‍ കെളസ്ട്രം നിറയും. പാലിനു മുമ്പ് കുഞ്ഞിനെ ഊട്ടാനുള്ള ദ്രാവകമാണ് കൊളസ്ട്രം. ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ കുറഞ്ഞു തുടങ്ങും. ജീവകം ഡി. ലഭിക്കാനായി പ്രഭാത നടത്തും തുടങ്ങാം.

വയര്‍ വലുതാകുന്നതുമൂലമുണ്ടാകുന്ന അടയാളങ്ങള്‍(ആന്റ്ി സട്രെച്ചിങ് മാര്‍ക്ക്) ഇല്ലാതാക്കുന്ന ക്രീം നിര്‍ദ്ദേശിക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടുക

പരിശോധനകള്‍

മറ്റേണല്‍ സിറം ആല്‍ഫ-ഫെറ്റോപ്രോട്ടീന്‍.